
പത്താം ക്ലാസിൽ ഉന്നത വിജയം നേടിയവർക്ക് മനോരമയുടെ അനുമോദനം ജൂൺ 14 ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലയിൽ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്/ എ വൺ നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ മനോരമയും കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്നു സംഘടിപ്പിക്കുന്ന അനുമോദനയോഗം ജൂൺ 14 ന് കങ്ങഴയിലുള്ള കോളജ് ക്യാംപസിൽ നടക്കും.
സിബിഎസ്ഇ, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/ എ വൺ നേടിയ വിദ്യാർഥികൾക്ക് മലയാള മനോരമ മെറിറ്റ് മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഉപരിപഠന സാധ്യതകളെകുറിച്ച് വിദഗ്ദർ നയിക്കുന്ന കരിയർ ഗൈഡൻസ് സെഷനും മോട്ടിവേഷൻ ക്ലാസുമുണ്ടാകും. റജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾ രാവിലെ 9.30 ന് സമ്മേളന സ്ഥലത്ത് എത്തണം. അനുമോദനയോഗത്തിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാം. കറുകച്ചാൽ, പതിനാലാം മൈൽ എന്നിവിടങ്ങളിൽനിന്നു വാഹന സൗകര്യമുണ്ടായിരിക്കും. റജിസ്ട്രേഷന്:
വിവരങ്ങൾക്ക്: 9645590005.
താഴെയുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്തും റജിസ്റ്റർ ചെയ്യാം.