പള്ളിക്കത്തോട് ∙ തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഷൂട്ടിങ് ഫ്ലോറിൽ തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. രാത്രി 7.30ന് ആയിരുന്നു സംഭവം.
വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കുള്ള ഷൂട്ടിങ്ങിനായി സെറ്റിട്ട
വീടാണു കത്തിനശിച്ചത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻ ചാർജ് പി.എസ്.ലക്ഷ്മി പ്രിയ പറഞ്ഞു.
പ്ലൈവുഡ് കൊണ്ടു നിർമിച്ച രണ്ടു വീടുകളിൽ ഒരെണ്ണമാണു കത്തിയത്. ഷൂട്ടിങ് ഉപകരണങ്ങളും നശിച്ചവയിൽപെടുന്നു.
രാത്രി ഏഴുവരെ ഫ്ലോറിൽ വിദ്യാർഥികളുടെ ചിത്രീകരണം നടന്നിരുന്നു.
ഇതിന്റെ ഭാഗമായി അടുപ്പ് കത്തിച്ചിരുന്നു. ഇതിനു ശേഷം അടുപ്പ് കെടുത്തിയെങ്കിലും കനൽ അവശേഷിച്ചതാകാം തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു.
ഷോർട്ട് സർക്കീറ്റ് സാധ്യതയും അന്വേഷിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

