മുണ്ടക്കയം ∙ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; 42 യാത്രക്കാരും സുരക്ഷിതർ. ഇന്നലെ പുലർച്ചെ നാലോടെ ബസ് സ്റ്റാൻഡിനു സമീപമാണു സംഭവം.
തമിഴ്നാട്ടിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ് ടൗണിൽ നിർത്തി ആളെ ഇറക്കുന്നതിനിടെ, വലതുവശത്തെ പിന്നിലെ ടയർ പൊട്ടുന്ന ശബ്ദം കേൾക്കുകയും തീയും പുകയും ഉയരുകയുമായിരുന്നു. ഉടൻ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി.
അൽപനേരത്തിനകം ബസ് പൂർണമായും കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനയാണു തീ നിയന്ത്രണവിധേയമാക്കിയത്.
വിവിധ ജില്ലകളിൽനിന്നുള്ളവരായിരുന്നു യാത്രക്കാർ. സംഘം രാമേശ്വരത്തു പോയി മടങ്ങുകയായിരുന്നുവെന്ന് കോഓർഡിനേറ്റർ അരുൺ അശോക് പറഞ്ഞു.
മുണ്ടക്കയത്ത് രണ്ടുപേരെ ഇറക്കുന്നതിനിടെയാണു സംഭവം.
മൊബൈൽ ഫോൺ, ഹാൻഡ് ബാഗ് ഉൾപ്പെടെ പുറത്തെത്തിക്കാനായെങ്കിലും കാബിനിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ അടങ്ങിയ ബാഗുകൾ കത്തിനശിച്ചു. സമീപ കെട്ടിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഉൾപ്പെടെ കത്തി.
കോട്ടയം സ്വദേശിയുടേതാണു ബസ്. ടയറിൽ ചൂടുകൂടി തീ പടർന്നതാകാമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

