പൊൻകുന്നം∙ ഹാപ്പിനസ് പാർക്ക്.. ഓപ്പൺ ജിം..
അങ്ങനെ എന്തൊക്കെയായിരുന്നു പദ്ധതികൾ, ഒടുവിൽ വിശ്രമ കേന്ദ്രം വിസ്മൃതിയിലേക്ക്. എലിക്കുളം പഞ്ചായത്തിൽ ഇളങ്ങുളത്തു സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് നാശത്തിലേക്ക് നീങ്ങുന്നത്.
പദ്ധതി വീണ്ടെടുക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഇതായിരുന്നു പദ്ധതി
ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം, തുടങ്ങിയ സൗകര്യങ്ങളോടെ ആയിരുന്നു പദ്ധതി ആരംഭിച്ചത്. തൃതല പഞ്ചായത്ത് ഫണ്ടുകൾ ഇതിനായി വിനിയോഗിച്ചു.
ഹാപ്പിനെസ് പാർക്കിൽ കുട്ടികൾക്കായുള്ള വിനോദ ഉപകരണങ്ങളാണുള്ളത്. വ്യായാമത്തിനായി ഓപ്പൺ ജിമ്മും സ്ഥാപിച്ചു. വയോജനങ്ങളുടെയും കുട്ടികളുടെയും പരിപാടികൾ നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.
ഒപ്പം വഴിയാത്രക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ശുചിമുറിയും ചായക്കടയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം അടച്ചുപൂട്ടിയതോടെ കാടുകൾ വളർന്ന് വിജനമായി കിടക്കുകയാണ് ഇപ്പോൾ.
പൂട്ടാൻ കാരണം
കോഫി ഷോപ്പ് നടത്തുന്ന ആളുകൾക്ക് തന്നെ ശുചിമുറി നടത്തിപ്പിന്റെയും ചുമതല നൽകിയായിരുന്നു പ്രവർത്തനം.
എന്നാൽ വാഹന യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത സ്ഥലത്താണ് വിശ്രമ കേന്ദ്രം നിർമിച്ചതെന്ന അശാസ്ത്രീയതയാണു പ്രശ്നങ്ങൾക്ക് കാരണം. പൊൻകുന്നത്തുനിന്ന് എത്തുമ്പോൾ കൊടുംവളവും ഇറക്കവും പാലാ ഭാഗത്തുനിന്നു വരുമ്പോൾ കയറ്റവുമുള്ള സ്ഥലത്താണ് വിശ്രമ കേന്ദ്രം നിർമിച്ചത്. അതുകൊണ്ട് തന്നെ വാഹനങ്ങൾ ഇവിടെ നിർത്താതെ വന്നതോടെ കച്ചവടവും കുറഞ്ഞു.
ഇതോടെ നടത്തിപ്പുകാർക്ക് നഷ്ടം മാത്രമായി ഈ സാഹചര്യത്തിലാണ് വിശ്രമ കേന്ദ്രം പൂട്ടിയിടേണ്ടി വന്നത്.
ഇനിയെന്ത് ?
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസം വഴിയോര വിശ്രമകേന്ദ്രം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം നടത്തിയിരുന്നു. എൽഡിഎഫിൽനിന്ന് യുഡിഎഫ് എലിക്കുളം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
മുൻ വർഷം ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനും വിരി വയ്ക്കാനും ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. ഇക്കുറി അതും ഉണ്ടായില്ല.
കെട്ടിടവും അനുബന്ധ ഉപകരണങ്ങളും നശിക്കാതെ സംരക്ഷിക്കാൻ കഴിയുമോ എന്നതും കാത്തിരുന്ന് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

