കോട്ടയം ∙ കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ‘നൂലാമാല’യ്ക്ക്. സ്റ്റുഡന്റ് എഡിറ്റർക്ക് ചീഫ് എഡിറ്റേഴ്സ് ട്രോഫിയും 50,001 രൂപയുമാണു സമ്മാനം.
കോളജിനും ട്രോഫി ലഭിക്കും.മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളജിന്റെ ‘എൻഎച്ച് കാക്കത്തൊള്ളായിരത്തി അറുപത്തിയാറ്’ രണ്ടാം സ്ഥാനവും എറണാകുളം ഗവ.മെഡിക്കൽ കോളജിന്റെ പേരില്ലാത്ത മാഗസിൻ (“…”) മൂന്നാം സ്ഥാനവും നേടി.
സ്റ്റുഡന്റ് എഡിറ്റർക്ക് യഥാക്രമം 30,001, 20,001 രൂപയും ശിൽപവും കോളജിന് ട്രോഫിയുമാണ് സമ്മാനം.എഴുത്തുകാരി എ.എസ്.പ്രിയ, സംവിധായകൻ കൃഷാന്ദ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ പിന്നീടു സമ്മാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

