കുമരകം ∙വേമ്പനാട്ടുകായലിൽ കരിമീൻ ലഭ്യത തീരെക്കുറഞ്ഞു. ശാസ്ത്രീയപഠനം വേണമെന്നും പ്രതിവിധി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് കായൽക്കൃഷി ഗവേഷണ കേന്ദ്രം അധികൃതരെ മത്സ്യത്തൊഴിലാളികൾ ഇന്നു കാണും.
കലക്ടർ ഉൾപ്പെടെയുള്ളവരെ കാണാനും ആലോചനയുണ്ട്.70 മുതൽ 80 ശതമാനം വരെ കരിമീൻ ലഭ്യത കുറഞ്ഞെന്ന് മത്സ്യത്തൊഴിലാളികളും മൊത്തവിൽപനക്കാരും പറയുന്നു. ലഭ്യത തീരെ ഇല്ലാതായതോടെ ഉപജീവനത്തിനു മറ്റു ജോലി തേടുകയാണു തൊഴിലാളികൾ.
ഒന്നരമാസമായി ജോലിക്കു പോകാൻ കഴിയാത്തവരുണ്ട്. വൻകുറവ്
100 കിലോഗ്രാം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 30 കിലോ പോലും കിട്ടാനില്ലെന്ന് മത്സ്യ മൊത്തവിൽപനക്കാരായ കുമരകം സ്വദേശി എം.കെ.രാജേഷും പുന്നമട
സ്വദേശി സുലൈമാനും പറയുന്നു. രാജേഷ് പ്രധാനമായും മത്സ്യഫെഡിനാണ് കരിമീൻ നൽകിയിരുന്നത്.
ദേശീയപാതയ്ക്കായി ഡ്രജിങ് നടത്തുന്നത് കരിമീൻ ലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കുട്ടനാട് കായൽക്കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി പത്മകുമാർ പറഞ്ഞു. കായലിന്റെ സംഭരണശേഷി വർധിപ്പിക്കാനായാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും മത്സ്യത്തിന് ഇതു ദോഷമാണ്.
ചെളി കുത്തിയെടുക്കണം ചെളി കുത്തിയെടുക്കുന്ന ഗ്രാബർ യന്ത്രം ഉപയോഗിച്ചാണ് എക്കൽ മാറ്റേണ്ടതെന്ന് ഡോ.പത്മകുമാർ പറയുന്നു. സാധാരണ ഡ്രജർ ഉപയോഗിക്കുമ്പോൾ അടിത്തട്ട് കലങ്ങിമറിയും.
തെളിച്ചമുള്ള വെള്ളത്തിൽ കഴിയുകയും ഇരതേടുകയുമെല്ലാം ചെയ്യുന്ന കരിമീനിന് ഇത് ദോഷമാണ്. ഇതു മത്സ്യപ്രജനനത്തെയും വളർച്ചയെയും ബാധിച്ച് വംശനാശത്തിലേക്കു നയിക്കും.ചെറിയകണ്ണിയുള്ള വല ഉപയോഗിച്ചുള്ള മീൻപിടിത്തം, നീർക്കാക്കകൾ വർധിച്ചത് എന്നിവയും പ്രതികൂലഘടകങ്ങളാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പുല്ലൻ, മഞ്ഞക്കൂരി
ഒരു കാലത്ത് വംശനാശ ഭീഷണിയിലായ പുല്ലൻ, മഞ്ഞക്കൂരി എന്നിവയുടെ ലഭ്യത ഇപ്പോൾ കൂടി.
ഇവയുടെ സംരക്ഷണത്തിന് അടിയന്തര നടപടിയെടുത്തതിന്റെ ഫലമാണിതെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]