പാലാ ∙ സ്കൂളുകളിലെ ഭിന്നശേഷി നിയമനം അംഗീകരിക്കില്ലെന്നും വിരട്ടാൻ വരേണ്ടെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെമ്മാടിത്തമാണെന്ന് കേരള കോൺഗ്രസ്. എൻഎസ്എസ് മാനേജ്മെന്റിന് നിയമന അംഗീകാരം നൽകിയ സർക്കാർ ക്രൈസ്തവ മാനേജ്മെന്റുകൾക്ക് നിയമന അംഗീകാരം നൽകാതിരിക്കുന്നത് സുപ്രീം കോടതി വിധി മൂലമാണെന്നു പറയുന്നത് പച്ചക്കള്ളമാണ്.
രാഷ്ട്രീയ നേട്ടങ്ങൾക്കായി മന്ത്രിമാർ നടത്തുന്ന നുണകളെക്കാൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന ബിഷപ്പുമാരുടെ വാക്കുകളിലാണ് ജനങ്ങൾക്ക് വിശ്വാസം. എംഎൽഎമാരെ ജനം തിരഞ്ഞെടുത്തിരിക്കുന്നത് നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിച്ച് പരിഹരിക്കാനാണ്.
സംഘടനാ പ്രതിനിധികളെപ്പോലെ വിദ്യാഭ്യാസ മന്ത്രിയുടെ മുൻപിൽ നിവേദനം നൽകാനല്ല. റബറിന് 250 രൂപാ അടിസ്ഥാന വില നൽകണമെന്ന് ആവശ്യപ്പെട്ട് ഇക്കൂട്ടർ നൽകിയ നിവേദനം ജനം മറന്നിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉന്നതാധികാര സമിതി അംഗവും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയുമായ സന്തോഷ് കാവുകാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ , ജെയിംസ് തെക്കേൽ , ഡോ.
സി. കെ.
ജെയിംസ്, തങ്കച്ചൻ മണ്ണൂശേരി, മൈക്കിൾ പുല്ലുമാക്കൽ, അഡ്വ. ജോസഫ് കണ്ടം, മത്തച്ചൻ പുതിയിടത്തു ചാലിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]