മേലുകാവ് ∙ ഇലവീഴാപ്പൂഞ്ചിറ അഡ്വഞ്ചർ ടൂറിസം പദ്ധതി ആനുയോജ്യമെന്നു റിപ്പോർട്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ടൂറിസം വകുപ്പിന് കൈമാറും. മന്ത്രിയുടെ നിർദേശപ്രകാരം വിദഗ്ധ സംഘം പ്രദേശം സന്ദർശിച്ച് സാഹസിക വിനോദ പദ്ധതികൾ നടപ്പാക്കാൻ രൂപരേഖ തയാറാക്കി.
ഇവിടെ എന്തൊക്കെ പദ്ധതികളെന്നു വിശദപഠനം ഉടൻ നടത്തും. കല്ലുമലയിലാകും അഡ്വഞ്ചർ ടൂറിസം പദ്ധതി. ജോസ് കെ.മാണി എംപി, മന്ത്രി മുഹമ്മദ് റിയാസിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ഇങ്ങനെ
സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇലവീഴാപ്പൂഞ്ചിറയുടെ പ്രവേശന കവാടമായ കനാൻനാട് ജംക്ഷനിൽ മേലുകാവ് പഞ്ചായത്ത് വക സ്ഥലത്ത് അമിനിറ്റി സെന്റർ നിർമാണത്തിന് എംപി ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ.മാണി പറഞ്ഞു.
ഇലവീഴാപ്പൂഞ്ചിറയിലെ കാഴ്ചകൾ സമ്മാനിക്കുന്ന മുനിയറയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി കനാൻനാട് ജംക്ഷനിലെ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമിക്കും.
പൂഞ്ചിറ കാണാൻ ബസിൽ പോകാം
കോട്ടയം ,ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് ഇലവീഴാപ്പൂഞ്ചിറ വഴി കെഎസ്ആർടിസി ബസ് സർവീസിന് സാധ്യത തെളിഞ്ഞു. കോട്ടയം– കട്ടപ്പന ബസാണ് ഇതുവഴി ആരംഭിക്കാൻ നിർദേശം. കോട്ടയം–പാലാ– ഈരാറ്റുപേട്ട– മേലുകാവുമറ്റം– കാഞ്ഞിരംകവല– മേലുകാവ്– പെരിങ്ങാലി– കനാൻനാട്– ഇലവീഴാപ്പൂഞ്ചിറ– ചക്കിക്കാവ്– കൂവപ്പള്ളി– മൂലമറ്റം– ഇടുക്കി– കട്ടപ്പന റൂട്ടാണ് പരിഗണനയിലുള്ളത്. ഈ റൂട്ടിൽ ഇടുക്കി ജില്ലയിലെ ഭാഗങ്ങളിൽ ചില ചപ്പാത്തുകളുടെ ജോലി നടന്നുവരുന്നുണ്ട്.
ഇതു പൂർത്തിയാകുന്നതോടെ സർവീസ് ആരംഭിക്കാനാകും. മികച്ച കാഴ്ചകൾ കാണാവുന്ന റൂട്ടാണ് ഇതോടെ തുറക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]