പാമ്പാടി ∙ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് രാത്രി യാത്രക്കാരുടെ മുന്നിലിട്ട് സ്വകാര്യ ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാർ ക്രൂരമായി മർദിച്ച സംഭവത്തിനു പിന്നാലെ, ഡ്രൈവറെ കുടുക്കാൻ പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചുള്ള ദൃശ്യങ്ങളും പുറത്ത്. പൊലീസ് മഹസർ തയാറാക്കുന്നതിന്റെ ദൃശ്യങ്ങൾ ബസിന്റെ മുന്നിലെ ക്യാമറയിൽ പതിഞ്ഞപ്പോഴാണ് തെളിവു ചമയ്ക്കൽ പുറംലോകം അറിഞ്ഞത്.
മർദിച്ചവരുടെ തലയ്ക്ക് അടിച്ചെന്ന പരാതിയിൽ മർദനമേറ്റ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു ശേഷം കസ്റ്റഡിയിലുള്ള ബസിനുള്ളിൽ മഹസർ തയാറാക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ, ബസിന്റെ മുൻ വാതിലിന്റെ അടിയിൽ ബസിന്റെ ഉൾവശം തൂക്കുന്നതിനുള്ള തടി ബ്രഷ് എടുത്തുകൊണ്ടു വന്ന് ഡ്രൈവറുടെ സീറ്റിന്റെ അടിയിൽ ഇടുകയും പിന്നീട് ഒരു ഉദ്യോഗസ്ഥൻ ബസിൽ കയറി വന്ന് ‘ഇത് ഇതിനുള്ള സാധനമുണ്ട്’ എന്നു പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പതിഞ്ഞത്.
ഈ തടി ബ്രഷ് ഉപയോഗിച്ച് ബൈക്ക് യാത്രക്കാരെ ഡ്രൈവർ അടിച്ചെന്ന് വരുത്താനാണ് ഡ്രൈവറുടെ സീറ്റിന്റെ അടിയിൽ ഇട്ടതെന്നാണ് ആരോപണം. ബസിന്റെ ഉള്ളിൽ ക്യാമറ പ്രവർത്തിക്കുന്ന കാര്യം അറിയാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ മഹസർ തയാറാക്കാൻ ചെന്നത്.
ഇതാണ് സംഭാഷണവും ദൃശ്യങ്ങളും ക്യാമറയിൽ പതിയാൻ കാരണമായതും.
പാമ്പാടി മാക്കപ്പടിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8.45നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം– പാമ്പാടി– പള്ളിക്കത്തോട്–ചെങ്ങളം റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാതാ ബസിലെ ജീവനക്കാരായ വിഷ്ണു വിജയൻ കോയിക്കൽ (29), കെ.അഖിൽ ഇടിക്കാനാനിയിൽ (28) എന്നിവർക്കാണു മർദനമേറ്റത്.
ഇരുവരും മറ്റക്കര സ്വദേശികളാണ്. മാക്കപ്പടി സ്റ്റോപ്പിൽ ആളെയിറക്കുന്നതിനിടെ ബസിനു കുറുകെ സ്കൂട്ടർ നിർത്തി ഡ്രൈവർ ക്യാബിനിലെ ഡോർ തുറന്നു ജീവനക്കാരനെ വലിച്ചിറക്കാൻ ശ്രമിച്ച സംഘം ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ചു.
പിന്നിലേക്കു മാറിയ ഡ്രൈവറെ ബസിന്റെ പ്രധാന ഡോർ വഴി അകത്തുകയറി ക്രൂരമായി മർദിച്ചു.
തടയാനെത്തിയ സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. പരുക്കേറ്റ ജീവനക്കാരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് മെക്കാനിക്കുമായി എത്തിയ പൊലീസാണ് വാഹനം റോഡിൽ നിന്നും നീക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]