പൊൻകുന്നം ∙ യാത്രക്കാർക്ക് ഓണ സമ്മാനമായി ഉപ്പേരിയും ശർക്കരവരട്ടിയും പാക്കറ്റിലാക്കി നൽകി സ്വകാര്യ ബസ് ജീവനക്കാർ. കോട്ടയം – എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന അമീൻ, ബോയിങ്, ലക്ഷ്മി എന്നീ ബസുകളിലാണ് ഇന്നലെ വേറിട്ട
ഓണാഘോഷം നടന്നത്. എല്ലാ യാത്രക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നെഴുതിയ കവറിലാണ് ഉപ്പേരിയും, ശർക്കരവരട്ടിയും ഉൾപ്പെടുത്തി ചെറിയ പാക്കറ്റുകൾ യാത്രക്കാർക്ക് നൽകിയത്.
എല്ലാ വർഷവും ഓണത്തിന് ഉപ്പേരിയും ക്രിസ്മസിന് കേക്കും സ്ഥിരം യാത്രക്കാർക്ക് നൽകിവരുന്നതായി അമീൻ ബസുടമ യൂസഫ് ചിറക്കുഴി പറഞ്ഞു.
ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ് ഗ്രൂപ്പുണ്ട്. ആരെങ്കിലും സ്ഥലംമാറിയോ പെൻഷനായോ ബസിലെ സ്ഥിരം യാത്ര അവസാനിപ്പിച്ചാൽ അവർക്ക് സ്നേഹസമ്മാനം നൽകാറുണ്ടെന്നും യൂസഫ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]