കോട്ടയം ∙ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ ചിന്നംവിളിച്ച് കൊമ്പനാന. അമ്പരന്നു പരാതിക്കാരും സ്റ്റേഷനിലെത്തിയവരും.
ആന പ്രേമിയായ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ഓണം ആഘോഷിക്കാനെത്തിയത് ആറടിയിലധികം ഉയരമുള്ള ഇലക്ട്രിക് ആനയുമായി. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ തുമ്പിക്കൈയാട്ടി ചിന്നംവിളിച്ച കൊമ്പനാന സ്റ്റേഷനിലെത്തിയവർക്ക് കൗതുകമായി.
ചിന്നംവിളി കേട്ട് കലക്ടറേറ്റിലെ ജീവനക്കാരടക്കം ആദ്യമൊന്നു ഞെട്ടി.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.പി.ബിബിനാണ് ഇലക്ട്രിക് ആനയുമായി എത്തിയത്. ബിബിന്റെ ഭാര്യ പിതാവ് വൈക്കം പുറവേലിൽ കനകാംബരൻ (75) ആണ് ആനയുടെ രൂപം ഉണ്ടാക്കി നൽകിയത്.
കനകാംബരനും ആനപ്രേമിയാണ്.
സ്റ്റേഷനിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചപ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് ആനയെ എത്തിക്കാൻ അനുമതി നൽകുകയായിരുന്നു. വിവിധ മത്സരങ്ങളും നടന്നു.
സ്റ്റേഷൻ വളപ്പിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ തിരുവാതിരക്കളി നടത്തി. സ്റ്റേഷനിലെ 68 പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി ഓണ സദ്യയുമുണ്ടായിരുന്നു.
സ്റ്റേഷനിലെ ഓണാഘോഷ പരിപാടി ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]