പായിപ്പാട് ∙ വിധവയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഓണസമ്മാനമായി പുതിയ വീട് നിർമിച്ചു നൽകി പായിപ്പാട് മുണ്ടുകോട്ട സൗഹൃദ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ.
റസിഡന്റ്സ് അസോസിയേഷന്റെ സ്നേഹത്തണലിലാണ് കുടുംബത്തിന്റെ ഓണാഘോഷം. ഗൃഹപ്രവേശന ചടങ്ങും അസോസിയേഷന്റെ ഓണപ്പരിപാടിയും നാടിന്റെയാകെ ആഘോഷമായി.
10.75 ലക്ഷം രൂപ ചെലവഴിച്ചാണ് ‘സൗഹൃദ ഭവനം’ എന്ന പേരിൽ വീടു നിർമിച്ചു നൽകിയത്.
കാലപ്പഴക്കം കൊണ്ട് അപകടഭീഷണിയിലായ വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. ചികിത്സാ സഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ അസോസിയേഷൻ നടത്തുന്നുണ്ട്.
സൗഹൃദ ഭവനത്തിന്റെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പപഞ്ചായത്തംഗം വിനു ജോബ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, രാജു കോട്ടപ്പുഴയ്ക്കൽ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ എസ്ഐ ഗിരീഷ്, സെക്രട്ടറി പി.എൻ.ഹരികുമാർ, കൺവീനർ ജിബി പി ഏബ്രഹാം, ട്രഷറർ മാത്യു വർഗീസ്, കെ.ടി.വിജയൻ, സുരേഷ് മണലിൽ, സുധർമ സന്തോഷ്, ജോസ്നാ ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]