കോട്ടയം ∙ ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യത്തിനു വേണ്ടി പൊലീസ് ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ സംവിധാനത്തിന്റെ തകർച്ചയുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ നവാസിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരമധ്യത്തിൽ രാഷ്ട്രീയ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇത്തരം സംഭവങ്ങളിൽ പ്രതികളെ പിടിക്കാതെ ഇരുട്ടിൽ തപ്പുന്ന പൊലീസ് നടപടി ഇനിയും തുടർന്നാൽ വലിയ പ്രതിഷേധങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.വൈശാഖ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജി പാലക്കലോടി, രാജ്യാന്തര യൂത്ത് കോൺഗ്രസ് ചെയർമാൻ ഫ്രെഡി ജോർജ് ചിറതിലത്താട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുബിൻ മാത്യു, രാഹുൽ മറിയപ്പള്ളി, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ് ഏബ്രഹാം, ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, ജില്ലാ വൈസ് പ്രസിഡന്റ് യശ്വന്ത് സി.നായർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂബ് അബൂബക്കർ, അബു താഹിർ, ബിനീഷ് ബെന്നി, ബിബിൻ വർഗീസ്, ഷാൻ ടി.ജോൺ, ജിബിൻ ഏറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]