കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയുടെ ഓണസമ്മാനമായി സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം തുറന്നു. ആശുപത്രിയിൽ വിവിധ സന്നദ്ധ– രാഷ്ട്രീയ സംഘടനകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യമായി ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
നേരത്തെ അപകടാവസ്ഥയിലുള്ള സർജിക്കൽ ബ്ലോക്കിന് മുൻപിലുള്ള റോഡിലായിരുന്നു ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇതു പുതിയ കെട്ടിടത്തിലേക്കു മാറ്റി.
ഇതോടെ ഭക്ഷണം നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും വെയിലും മഴയും ഏൽക്കാതെ നിൽക്കാനാകും.
250 ചതുരശ്ര മീറ്റർ വിസ്താരമുള്ള കെട്ടിടത്തിൽ ഒരേസമയം 500 പേരെ ഉൾക്കൊള്ളും. ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്.
കാർഡിയോളജി ബ്ലോക്കിലെ സിസിയുവിന്റെ നവീകരണത്തിനായി ലഭിച്ച നാഷനൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നു മിച്ചം പിടിച്ചാണു കെട്ടിടം മെഡിക്കൽ കോളജ് അധികൃതർ നിർമിച്ചത്. കാർഡിയോളജി റേഡിയോ തെറപ്പി വിഭാഗങ്ങൾക്കിടയിൽ കാർ പാർക്കിങ് സ്ഥലത്തിന് സമീപമാണ് കെട്ടിടം.
കെട്ടിടം ഉദ്ഘാടനം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ് നിർവഹിച്ചു.
”വെയിലും മഴയും കൊള്ളാതെ ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കുന്നത് വലിയ കാര്യമാണ്.
പഴയ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഭക്ഷണ വിതരണം അപകടം നിറഞ്ഞതായിരുന്നു.”
പി.യു.തോമസ് (മാനേജിങ് ട്രസ്റ്റി, നവജീവൻ ട്രസ്റ്റ്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]