കോട്ടയം ∙ ഒരേ റോഡിൽ രണ്ട് നീതിയോ? പെരുന്തുരുത്തി– മണർകാട് ബൈപാസ് റോഡിൽ ചങ്ങനാശേരി നിയോജക മണ്ഡലം ഭാഗത്തെ പണികൾ തീർത്തെന്നും പുതുപ്പള്ളി മണ്ഡലത്തിലെ പണി ഇഴയുന്നെന്നും ആക്ഷേപം. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് മുതൽ നാലുന്നാക്കൽ വരെ റോഡ് പല സ്ഥലത്തും പൊളിഞ്ഞിട്ടുണ്ട്.
നാലുന്നാക്കൽ മുതൽ ചങ്ങനാശേരി മണ്ഡലം അവസാനിക്കുന്ന നാലുകോടി വരെ റോഡ് മികച്ചതാണ്. ഇതിൽ തെങ്ങണ മുതൽ കുന്നുംപുറം വരെ അടുത്തിടെ ബിഎംബിസി നിലവാരത്തിൽ നവീകരിച്ചു.
ചങ്ങനാശേരി മണ്ഡലത്തിലെ ജലജീവൻ പദ്ധതികൾ തീർന്നതിനാലാണ് അവിടെ റോഡ് നവീകരണം നടത്തിയതെന്നും പുതുപ്പള്ളി മണ്ഡലത്തിലെ പദ്ധതി തീരാത്തതാണു റോഡ് നവീകരണം വൈകുന്നതിനു കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം. ജോബ് മൈക്കിൾ പറയുന്നത്… ∙ പെരുന്തുരുത്തി ബൈപാസ് റോഡിൽ ചങ്ങനാശേരി നിയോജകമണ്ഡലത്തിലൂടെ പോകുന്ന ഭാഗത്ത് ബജറ്റിൽ ഉൾപ്പെടുത്തിയുള്ള നവീകരണമാണ് പൂർത്തിയാക്കിയത്.
ഇതിൽ ഉൾപ്പെടുന്ന തെങ്ങണ മുതൽ കുന്നുംപുറം ജംക്ഷൻ വരെയുള്ള 4 കിലോമീറ്റർ ദൂരം 3.30 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ അടുത്തയിടെ ടാറിങ് നടത്തി നവീകരിച്ചു. റോഡരികിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നതും ഓടനിർമാണവും പുരോഗമിക്കുകയാണ്.
റോഡ് നവീകരണത്തിനുള്ള തുക ലഭ്യമാക്കുന്നതിനും നടപടികൾ വേഗത്തിലാക്കാനും കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തു.
”പെരുന്തുരുത്തി ബൈപാസ് റോഡിൽ ചങ്ങനാശേരി നിയോജകമണ്ഡലത്തിലൂടെ പോകുന്ന ഭാഗത്ത് ബജറ്റിൽ ഉൾപ്പെടുത്തിയുള്ള നവീകരണമാണ് പൂർത്തിയാക്കിയത്. ഇതിൽ ഉൾപ്പെടുന്ന തെങ്ങണ മുതൽ കുന്നുംപുറം ജംക്ഷൻ വരെയുള്ള 4 കിലോമീറ്റർ ദൂരം 3.30 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ അടുത്തയിടെ ടാറിങ് നടത്തി നവീകരിച്ചു.
റോഡരികിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നതും ഓടനിർമാണവും പുരോഗമിക്കുകയാണ്. റോഡ് നവീകരണത്തിനുള്ള തുക ലഭ്യമാക്കുന്നതിനും നടപടികൾ വേഗത്തിലാക്കാനും കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തു.”
ജോബ് മൈക്കിൾ (ചങ്ങനാശേരി എംഎൽഎ)
”സർക്കാർ പുതുപ്പള്ളിയോട് കാണിക്കുന്ന അന്ധമായ വിരോധത്തിന്റെ ബാക്കിപത്രമാണിതും.
ശബരിമല ഫെസ്റ്റിവൽ വർക്കുകളുടെ മുൻഗണനാ പട്ടികയിൽ പെരുന്തുരുത്തി ബൈപാസ് റോഡിൽ ഉൾപ്പെടുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഭാഗവും നൽകിയിരുന്നു. ഇതുകൂടാതെ എംഎൽഎമാർക്ക് ബജറ്റ് പ്രവൃത്തികളിൽ മുൻഗണന നിശ്ചയിച്ച് നൽകാവുന്ന 20 വർക്കുകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഈ റോഡ് ഉൾപ്പെടുത്തി ലിസ്റ്റ് നൽകിയിട്ടുള്ളതാണ്.
എന്നാൽ പൊതുവേ മണ്ഡലത്തിലെ റോഡുകളോടും വികസന പ്രവർത്തനങ്ങളോടും നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.”
ചാണ്ടി ഉമ്മൻ (പുതുപ്പള്ളി എംഎൽഎ)
ചാണ്ടി ഉമ്മൻ പറയുന്നത്…
∙ സർക്കാർ പുതുപ്പള്ളിയോട് കാണിക്കുന്ന അന്ധമായ വിരോധത്തിന്റെ ബാക്കിപത്രമാണിതും. ശബരിമല ഫെസ്റ്റിവൽ വർക്കുകളുടെ മുൻഗണനാ പട്ടികയിൽ പെരുന്തുരുത്തി ബൈപാസ് റോഡിൽ ഉൾപ്പെടുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഭാഗവും നൽകിയിരുന്നു.
ഇതുകൂടാതെ എംഎൽഎമാർക്ക് ബജറ്റ് പ്രവൃത്തികളിൽ മുൻഗണന നിശ്ചയിച്ച് നൽകാവുന്ന 20 വർക്കുകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഈ റോഡ് ഉൾപ്പെടുത്തി ലിസ്റ്റ് നൽകിയിട്ടുള്ളതാണ്. എന്നാൽ പൊതുവേ മണ്ഡലത്തിലെ റോഡുകളോടും വികസന പ്രവർത്തനങ്ങളോടും നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]