വൈദ്യുതി മുടക്കം
മണർകാട് ∙ എൽപിഎസ്, സ്കൈലൈൻ പാം സ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
ജൂനിയർ പബ്ലിക് നഴ്സ്
ഏറ്റുമാനൂർ∙ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ജൂനിയർ പബ്ലിക് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം.
പട്ടികജാതി/ പട്ടിക വർഗത്തിൽ പെടുന്നവർക്കു മുൻഗണന. യോഗ്യരായവർ 10ന് 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
0481 2530399, 960399.
തൈകളും വളങ്ങളും ലഭിക്കും
കോട്ടയം∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ഏറ്റുമാനൂർ പേരൂർ ജംക്ഷനിലുള്ള ഇഎസ്ഐ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിൽ ഇന്ന് 11മുതൽ പയർ, റെഡ് ലേഡി പപ്പായ എന്നിവയുടെ തൈകൾ, സൂക്ഷ്മമൂലക വളമായ അയർ, മീൻവളം, എല്ലുപൊടി, ഗ്രോബാഗ് മിശ്രിതം, ഡോളമൈറ്റ്, വേപ്പിൻ പിണ്ണാക്ക് മുതലായവ മിതമായ നിരക്കിൽ ലഭ്യമാണ്. ഫോൺ: 04812534709.
തൈകളും വളങ്ങളും
കോട്ടയം∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ഏറ്റുമാനൂർ പേരൂർ ജംക്ഷനിലുള്ള ഇഎസ്ഐ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിൽ ഇന്ന് 11മുതൽ പയർ, റെഡ് ലേഡി പപ്പായ എന്നിവയുടെ തൈകൾ, സൂക്ഷ്മമൂലക വളമായ അയർ, മീൻവളം, എല്ലുപൊടി, ഗ്രോബാഗ് മിശ്രിതം, ഡോളമൈറ്റ്, വേപ്പിൻ പിണ്ണാക്ക് മുതലായവ മിതമായ നിരക്കിൽ ലഭ്യമാണ്.
ഫോൺ: 04812534709.
ഒപി അവധി
കോട്ടയം ∙ മന്ദിരം ആശുപത്രി ഒപി വിഭാഗത്തിന് 5ന് അവധിയായിരിക്കും.
ചെറു മത്സര വള്ളംകളി റജിസ്ട്രേഷൻ
കുമരകം ∙ ശ്രീനാരായണ സ്പോർട്സ് ക്ലബ് ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 5ന് തിരുവോണ ദിവസം സംഘടിപ്പിക്കുന്ന ചെറു മത്സര വള്ളംകളിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. തിരുവോണ ദിവസം രാവിലെ 8ന് ശ്രീകുമാരമംഗലം ക്ഷേത്ര കടവിൽ കുമരകം എസ്എച്ച്ഒ: കെ.ഷിജി വള്ളംകളി ഉദ്ഘാടനം ചെയ്യും.
ഒന്നാം സ്ഥാനം നേടുന്ന 6 പേർ തുഴയുന്ന വള്ളത്തിന് 5001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 3001 രൂപയും , 3 പേർ പേർ തുഴയുന്ന വള്ളത്തിന് 3001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 2001 രൂപയും ട്രോഫിയും . ഒരാൾ തുഴയുന്ന വള്ളത്തിന് 1001 രൂപയും ട്രോഫിയും സമ്മാനമായി നൽകും.
റജിസ്ട്രേഷൻ 5 വരെ
കുമരകം ∙ ശ്രീനാരായണ ജയന്തി മത്സര വള്ളംകളിക്കുള്ള വള്ളങ്ങളുടെ റജിസ്ട്രേഷൻ 5 വരെ നീട്ടിയതായി ക്ലബ് പ്രസിഡന്റ് വി.പി.
അശോകനും ജനറൽ സെക്രട്ടറി എസ്.ഡി. പ്രേംജിയും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]