
കുറവിലങ്ങാട് ∙ തേങ്ങയ്ക്കു വില കുതിച്ചുയർന്നതോടെ തെങ്ങുകൃഷിയിലേക്കു തിരിഞ്ഞ് കർഷകർ. തേങ്ങയും വെളിച്ചെണ്ണയും കൊപ്രയും മാത്രമല്ല ചിരട്ട
പോലും വിലയിൽ കത്തിക്കയറിയതാണ് കർഷകരുടെ പ്രതീക്ഷയേറാൻ കാരണം.
ആവശ്യക്കാർ വർധിച്ചു; തൈകൾ തീർന്നു
ജില്ലാ കൃഷിത്തോട്ടത്തിൽ ദിവസേന 25 മുതൽ 30 വരെ തൈകൾ വിൽക്കുന്നുണ്ട്. മുൻപ് ഇതു പത്തിൽ താഴെയായിരുന്നു.
ആവശ്യക്കാർ വർധിച്ചതോടെ മലപ്പുറം ജില്ലയിലെ മുണ്ടേരി, പാലക്കാട് ജില്ലയിലെ എരുത്തേമ്പതി ഫാമുകളിൽനിന്നു കൂടുതൽ തൈകളെത്തിച്ചാണ് കൃഷിഭവനുകളിൽ വിതരണം ചെയ്യുന്നത്. കുറ്റ്യാടി തൈകൾക്കാണ് പ്രിയം കൂടുതൽ.
മികച്ച ഉൽപാദന ക്ഷമതയും ആരോഗ്യവുമാണ് ഇതിനു കാരണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോ ജോസ് ചിറത്തടം പറഞ്ഞു.
സ്വകാര്യ നഴ്സറികളിലും വിൽപന വർധിച്ചു. പാലായിലെ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിലും വിൽപന വർധിച്ചു.
ടി.ഇന്റു ഡി.ശ്രീലങ്കൻ ഹൈബ്രിഡ്, കുറ്റ്യാടി തൈകൾക്ക് ആവശ്യക്കാർ കൂടിയതായി ജീവനക്കാർ പറഞ്ഞു.ജില്ലയിൽ ഇത്തവണ ആകെ വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന തൈകൾ: 38,395 കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ ഉൽപാദിപ്പിച്ചത്: 15,500 (കുറ്റ്യാടി), 1750 (ഹൈബ്രിഡ്), 2000 (കുള്ളൻ) പുറത്തുനിന്ന് കൊണ്ടുവന്നത്: 11,215 (മുണ്ടേരി), 7,930 (എരുത്തേമ്പതി)
കർഷകൻ പറയുന്നു
കുറവിലങ്ങാട് പഞ്ചായത്തിലെ മണിമലത്തെരുവിൽ ജോർജ് ടിക്സണ് 2 വർഷം മുൻപ് 25 തെങ്ങിൽനിന്നു 250–300 തേങ്ങ ലഭിച്ചിരുന്നു. ഇപ്പോൾ ഉൽപാദനം 100 മുതൽ 140 വരെ മാത്രം. ഓരോ മാസവും ഉൽപാദനം കുറയുകയാണ്. തോട്ടത്തിന് സമീപത്തായി ശീമക്കൊന്ന കൃഷി ചെയ്തു.
അതിന്റെ ഇലകൾ തെങ്ങിനു വളമായി നൽകുന്നു.
ഇതു രോഗപ്രതിരോധ ശേഷി വർധിപ്പിച്ചതായി ടിക്സൺ പറയുന്നു.
ജില്ലയിൽ ഈരാറ്റുപേട്ട
ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്തുകളായ വെച്ചൂർ, കുറിച്ചി, വാഴപ്പിള്ളി, നീണ്ടൂർ എന്നിവിടങ്ങളിൽ കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ വർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികൾ വകുപ്പ് തുടങ്ങി.
ഇവ ശ്രദ്ധിക്കണം
∙ഉൽപാദനക്ഷമത കുറഞ്ഞതും പ്രായമേറിയതുമായ തെങ്ങുകൾ വെട്ടിമാറ്റുക.
∙സ്ഥലഘടന അനുസരിച്ചു തൈകൾ നടുക. പരിപാലനം പ്രധാനമാണ്.
∙കർഷകർ തന്നെ ഉൽപാദിപ്പിക്കുന്ന തൈകളുടെ ഗുണമേന്മ ഉറപ്പുവരുത്തുക. ∙പുരയിടത്തിൽ സമ്മിശ്രകൃഷി രീതി നടപ്പാക്കുക.
∙കൃഷി ഓഫിസർമാർ ഉൾപ്പെടെ കാർഷികരംഗത്തെ വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]