
കാഞ്ഞിരപ്പള്ളി ∙ മഴ ചെറുതായി തോർന്നെങ്കിലും ചെറുകിട റബർ കർഷകരും ടാപ്പിങ് തൊഴിലാളികളും കഷ്ടത്തിൽത്തന്നെ.
കാലവർഷം നേരത്തേ തുടങ്ങിയതിനാൽ ചെറുകിട കർഷകരിൽ പലർക്കും റെയ്ൻഗാർഡിങ്ങിന് അവസരം ലഭിച്ചില്ല.
അടുപ്പിച്ച് 3 ദിവസമെങ്കിലും മഴ മാറി വെയിൽ തെളിഞ്ഞാലേ റബർ മരത്തിലെ നനവു മാറി റെയിൻഗാർഡ് ഒട്ടിക്കാൻ കഴിയൂ. മഴയ്ക്കു മുൻപ് റെയ്ൻഗാർഡിങ് നടത്തിയവരും വെള്ളത്തിലായി.
മഴ മൂലം എന്നും ടാപ്പിങ് നടത്താനാവുന്നില്ല. റെയ്ൻഗാർഡിങ് നടത്തിയ തോട്ടത്തിൽ ഒന്നര മാസത്തിനിടെ ടാപ്പിങ് നടത്താനായത് ഏതാനും ദിവസം മാത്രം.
നഷ്ടവും കടവും ബാക്കി
ഇടയ്ക്കിടയ്ക്കു ടാപ്പ് ചെയ്താൽ ഉൽപാദനം കുറവായിരിക്കും.
ടാപ്പിങ് കൂലി ചെലവാകുകയും ചെയ്യും. ഒരു റബർ മരം റെയ്ൻ ഗാർഡ് ചെയ്യുന്നതിനു 40 മുതൽ 50 രൂപ വരെ ചെലവു വരും.
കൂടാതെ മഴക്കാലത്തെ ഉൽപാദനം പ്രതീക്ഷിച്ച് പലരും വളമിടുകയും ചെയ്തു. അതിന്റെ ചെലവു വേറെയും. റബറിനെ ആശ്രയിച്ചു മാത്രം കഴിയുന്ന ചെറുകിട
കർഷകരും ടാപ്പിങ് തൊഴിലാളികളും നിത്യച്ചെലവിനായി ബുദ്ധിമുട്ടുകയാണ്.
വിലയുള്ളപ്പോൾ വിളവില്ല
കാഞ്ഞിരപ്പള്ളി താലൂക്കിൽ മാത്രം 28,200 ഹെക്ടർ ഭൂമിയിലാണു റബർ കൃഷിയുള്ളത്. 46,000 ചെറുകിട
കർഷകരുമുള്ളതായാണു റബർ ബോർഡിന്റെ കണക്ക്. ഇതിൽ ഭൂരിഭാഗം കർഷകരും റബറിന്റെ ആദായം മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്.
തുടർച്ചയായി ടാപ്പ് ചെയ്താൽ മാത്രമേ പലർക്കും ഈ കൃഷി ആദായകരമായി നിലനിർത്താനാകൂ. മഴക്കാലത്തെ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞു വീഴുന്നതും കർഷകരെ ബാധിക്കുന്നു. വിലയുള്ളപ്പോൾ കൃത്യമായി ടാപ്പിങ് നടത്താൻ കഴിയാത്ത അവസ്ഥയിലാണു കർഷകർ.
ഇല കൊഴിച്ചിലും
സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണു റബറിന്റെ ഇല കൊഴിയുന്നത്.
എന്നാൽ ഈ സീസണിലും ഇലകൊഴിച്ചിലുണ്ട്. ഫൈറ്റോഫ്ത്തോറ ഇനത്തിൽപ്പെട്ട കുമിളുകളാണു രോഗകാരണമെന്നു റബർ ബോർഡ് അധികൃതർ അറിയിച്ചു.
ഇടതടവില്ലാതെ മഴ പെയ്യുമ്പോൾ റബർ കായ്കൾ ചീഞ്ഞു പോകുന്നതാണ് ആദ്യ ലക്ഷണം. തുടർന്ന് ഇലകൾ ധാരാളമായി കൊഴിയും.
ഇതു ഉൽപാദന നഷ്ടത്തിനു കാരണമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]