മുണ്ടക്കയം ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണം
മുണ്ടക്കയം ∙ മുണ്ടക്കയം ഗവ.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് ഇറക്കി. പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച ഹർജിയാലാണ് നടപടി.
മലയോര മേഖലയിലെ പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ബഹുനില കെട്ടിടമടക്കമുള്ള സംവിധാനമുണ്ടെങ്കിലും ചികിത്സാ സൗകര്യം പരിതാപകരമാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഇരുപത്തിനാല് മണിക്കൂര്‍ ചികിത്സ ഉറപ്പുവരുത്തുക, എക്സ് റേ സംവിധാനമൊരുക്കുക, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്ജിക്കാരന് ഉന്നയിച്ചിരുന്നത്.
ഹര്‍ജി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന് അംഗം കെ. ബൈജുനാഥ് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.
തുടര്‍ന്നാണ് ആവശ്യങ്ങള്‍ പരിശോധിച്ച് അനുകൂല നടപടികളെടുക്കുവാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]