കോട്ടയം∙ നാടിനെ ആറു പതിറ്റാണ്ടിലേറെയായി അറിവിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കുന്ന ബസേലിയസ് കോളജിന് സ്വയംഭരണ പദവി. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും.
യുജിസി നൽകുന്നതാണു സ്വയംഭരണപദവി. ഇതു നേടുന്ന, ഓർത്തഡോക്സ് സഭയുടെ കോളജുകളിൽ ആദ്യത്തേതാണ് ബസേലിയസ്.ഇന്ന് 9.30ന് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം ദേവലോകം അരമനയിൽ എത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ പ്രാർഥിക്കും.
ബാവാ തെളിച്ചുനൽകുന്ന ദീപം പ്രിൻസിപ്പൽ ഡോ.ബിജു തോമസ് ഏറ്റുവാങ്ങി ഘോഷയാത്രയായി ക്യാംപസിൽ എത്തിക്കും.
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഛായാചിത്രത്തിനു മുന്നിലെ വിളക്കിലേക്ക് അഗ്നി പകരും. തുടർന്ന് മെഗാ സൂംബാ ഡാൻസ്, കോളജ് ഗാനത്തിന്റെ ആലാപനം, എൻസിസി ബാൻഡ് പ്രകടനം എന്നിവ നടത്തും. 1.15ന് എംഒസി കോളജുകളുടെ മാനേജർ ഡോ.
സഖറിയാസ് മാർ അപ്രേം സ്വയംഭരണ പദവി പ്രഖ്യാപിക്കും. എംജി സർവകലാശാല വിസി ഡോ.സി.ടി.അരവിന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം സിൻഡിക്കറ്റംഗം റെജി സക്കറിയ നിർവഹിക്കും.
12 MINUTES AGO
18 MINUTES AGO
28 MINUTES AGO
ഉന്നതവിദ്യാഭ്യാസത്തിൽരാജ്യത്ത് മുൻപിൽ
1964 ജൂലൈ ഒന്നിനാണ് ബസേലിയസിന്റെ പടികടന്ന് ആദ്യസംഘം വിദ്യാർഥികളെത്തിയത്. അഞ്ഞൂറിൽതാഴെ വിദ്യാർഥികളുമായി, പ്രീഡിഗ്രി മാത്രമുള്ള ജൂനിയർ കോളജ് ആയിട്ടായിരുന്നു തുടക്കം.
പുതുപ്പള്ളി എറികാട് കൊട്ടുങ്കൽ കെ.സി.അന്നമ്മയാണ് ആദ്യം അഡ്മിഷൻ നേടിയത്. ഡോ.എ.പി.മാണിയായിരുന്നു അന്നു പ്രിൻസിപ്പൽ.
2 വർഷത്തിനുശേഷം ഇംഗ്ലിഷ്, കൊമേഴ്സ്, ഇക്കണോമിക്സ്, രസതന്ത്രം, ഗണിതം, ബോട്ടണി വിഷയങ്ങളിൽ ബിരുദം ആരംഭിച്ചു. 1981ലാണ് ബിരുദാനന്തര ബിരുദം (എംകോം) വന്നത്.
ഇപ്പോൾ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എൺപതിലധികം അധ്യാപകരും മുപ്പതോളം അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
12 ബിരുദ കോഴ്സുകളും ബിരുദാനന്തരബിരുദ വിഭാഗത്തിൽ 7 കോഴ്സുകളും ഉണ്ട്.
ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് വിഭാഗങ്ങളിലായി 5 ഗവേഷണ വിഭാഗങ്ങളും ഉണ്ട്. നാക് മൂല്യനിർണയത്തിൽ എ പ്ലസ് പ്ലസ് നേടിയ കോളജ് കഴിഞ്ഞവർഷത്തെ കെഐആർഫ്, എൻഐആർഎഫ് മൂല്യനിർണയത്തിലും മികവു പുലർത്തിയിരുന്നു.പൂർവ വിദ്യാർഥികളുടെ സംഘടനയായ ‘വീ ബസേലിയൻ’ ഒട്ടേറെ പ്രവർത്തനങ്ങളുമായി സജീവമാണ്.
രാഷ്ട്രീയ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കാനം രാജേന്ദ്രൻ, നടൻമാരായ വിജയരാഘവൻ, ഗിന്നസ് പക്രു, എഴുത്തുകാരായ എസ്.ഹരീഷ്, ഉണ്ണി.ആർ തുടങ്ങി ഒട്ടേറെ പ്രമുഖർ കോളജിന്റെ സംഭാവനയാണ്.
കരുതലോടെ ബസേലിയസ്
അടുത്ത അധ്യയനവർഷം മുതൽ കോളജിൽ ബിരുദപ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും ‘കരുതൽ’ സ്കോളർഷിപ് നൽകും. സർക്കാർ-സർക്കാരിതര സ്കോളർഷിപ്പുകൾ കൂടാതെയാണ് ഈ പദ്ധതി.
മാനേജിമെന്റ്, പൂർവ വിദ്യാർഥികൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി.
ബിബിൻ റാവത്ത് അവാർഡ്
മികച്ച എൻസിസി യൂണിറ്റിനുള്ള എംജി സർവകലാശാലയുടെ മേജർ ബിബിൻ റാവത്ത് അവാർഡ് ബസേലിയസ് കോളജിന്. സ്വന്തമായി എൻസിസി ബാൻഡ് സംഘമുള്ള സംസ്ഥാനത്തെ 2 കോളജുകളിലൊന്നാണ് ബസേലിയസ്.
ഏറെ നാളത്തെ കോളജിന്റെയും എൻസിസി യൂണിറ്റിന്റെയും പരിശ്രമഫലമായിട്ടാണ് 45 പേരടങ്ങുന്ന ബാൻഡ് ടീം സജ്ജമായത്.
തൊഴിലധിഷ്ഠിത കോഴ്സുകൾ
സ്വയംഭരണ പദവി നേടുന്നതോടെ, രാജ്യത്തിന് അകത്തും പുറത്തും തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിക്കും. കരിക്കുലം ഫ്രെയിം വർക്കുകൾ ആരംഭിച്ചെന്ന് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.
പി.ജ്യോതിമോൾ, ബർസാർ ഡോ.ആനി ചെറിയാൻ, ഓട്ടോണമസ് പ്രോഗ്രാം ജനറൽ കൺവീനർ ഡോ.നിബു ബി.തോമസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡോ.പ്രിയ തമ്പി, ഡോ.എം.എൻ.നിബുലാൽ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

