കോട്ടയം ∙ എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി കെ.എം.മാണിയുടെ കൊച്ചുമകൻ കെ.എം.മാണി ജൂനിയർ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.
മാണി എംപിയുടെയും നിഷ ജോസ് കെ.മാണിയുടെയും മകനാണ് കെ.എം.മാണി ജൂനിയർ. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം നടത്തിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിൽ പങ്കാളിയായി. വീടു കയറിയുള്ള പ്രചാരണമാണ് നടത്തുന്നത്.
പ്രാദേശിക നേതാക്കളും ഒപ്പം കൂടും. ബെംഗളൂരുവിൽ ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു.
ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. തിരഞ്ഞെടുപ്പിനുശേഷം ഏതാനും മാസം സോഷ്യൽ വർക്കിനായി മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ സംസ്ഥാനങ്ങളിലേക്ക് പോകും.തുടർന്ന് ഉന്നത പഠനത്തിനു ചേരാനാണു തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കെ.എം.മാണി ജൂനിയർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ചെറുപ്പം മുതലേ പ്രചാരണത്തിനായി കെ.എം.മാണി ജൂനിയർ എല്ലായിടത്തും പോകാറുണ്ടെന്നു നിഷ ജോസ് കെ.മാണി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

