കടുത്തുരുത്തി∙ ജീപ്പ് തള്ളി മടുത്ത കടുത്തുരുത്തി പൊലീസിനു ചെറിയ ആശ്വാസം. സ്റ്റേഷനിലെ ജീപ്പുകൾ വർക്ഷോപ്പിൽ നിന്നു വരുന്നതുവരെ ഉപയോഗിക്കാൻ ജില്ലാ പൊലീസ് മേധാവി ഒരു ജീപ്പ് അനുവദിച്ചു.
പൊലീസ് ക്യാംപിൽ ഉണ്ടായിരുന്ന ജീപ്പാണ് താൽക്കാലിക ഉപയോഗത്തിന് ലഭിച്ചിരിക്കുന്നത്. എന്നാൽ, ബിൽ അടയ്ക്കാത്തതിനാൽ മാസങ്ങളായി വിഛേദിച്ച സ്റ്റേഷനിലെ ഫോൺ കണക്ഷൻ പുനഃസ്ഥാപിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഫോൺ കൂടി ലഭിച്ചാൽ ആശ്വാസമാകും. കഴിഞ്ഞ ദിവസങ്ങളിൽ മനോരമ നൽകിയ വാർത്തകളെ തുടർന്നാണ് ജില്ലാ പൊലീസ് ചീഫ് താൽക്കാലിക വാഹനം നൽകിയത്.
സ്റ്റേഷൻ എസ്എച്ച്ഒയുടെ വാഹനം അപകടത്തിൽപെട്ടു.
എസ്ഐയുടെ ജീപ്പ് എൻജിൻ തകരാർ മൂലം മാസങ്ങളായി വർക്ഷോപ്പിലാണ്. രണ്ട് ജീപ്പുകളും നന്നാക്കി പുറത്തിറക്കാൻ ലക്ഷങ്ങൾ വേണ്ടിവരും.
ജീപ്പുകൾ ഉടൻ പുറത്തിറക്കാനാണ് തീരുമാനം. നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ബൈക്കുകളിലോ കാറുകളിലോ ആണ് സംഭവസ്ഥലത്ത് എത്തുന്നത്.
ഏതാനും ദിവസം മുൻപ് ഒരു ജീപ്പ് കടുത്തുരുത്തി സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഈ ജീപ്പ് പിന്നീട് തിരുവനന്തപുരത്തേക്കു കൊണ്ടുപോയിരുന്നു. സ്റ്റേഷനിൽ വാഹനം ഇല്ലാത്തതിനാൽ രാത്രികാല പട്രോളിങ് അടക്കം മുടങ്ങിയ സ്ഥിതിയാണ്.
ഫോൺ ഇല്ലാത്തതിനാൽ അപകടസ്ഥലങ്ങളിൽ പോലും പൊലീസിന് എത്താൻ കഴിയുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]