കോട്ടയം ∙ എരണ്ട വിഭാഗത്തിൽപെടുന്ന വലിയ ചൂളൻ എരണ്ടയെ ജില്ലയിൽ ആദ്യമായി കണ്ടെത്തി.
പുതുപ്പള്ളി– കടുവാക്കുളം റോഡിൽ പാറയ്ക്കൽകടവിന് സമീപത്ത് 31ന് ആണ് പക്ഷിയെ കണ്ടത്. കുമാരനല്ലൂർ സ്വദേശി ഹരീഷ് നമ്പ്യാരാണ് പക്ഷിയെ കണ്ടെത്തിയത്.
പക്ഷി നിരീക്ഷകനും നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞനുമായ പ്രവീൺ ജയദേവൻ ചിത്രങ്ങളും ശബ്ദവും തിരിച്ചറിഞ്ഞു.
5 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഈ പക്ഷിയെ കാണുന്നത്. 2017ൽ ആലപ്പുഴയിലും 2019ൽ തൃശൂരിലുമായി ആകെ 2 തവണ മാത്രമാണ് ഇതിന് മുൻപ് വലിയ ചൂളൻ എരണ്ടയെ സംസ്ഥാനത്ത് കണ്ടിട്ടുള്ളതെന്ന് ഹരീഷ് നമ്പ്യാർ പറഞ്ഞു.
ചൂളൻ എരണ്ടകളെ വ്യാപകമായി ചതുപ്പുകളിലും വെള്ളക്കെട്ടുകളിലും കാണുന്നുണ്ടെങ്കിലും ആന്ധ്രയിലും തമിഴ്നാട്ടിലും ചില ഭാഗങ്ങളിലാണ് വലിയ ചൂളൻ എരണ്ടകൾ കാണപ്പെടാറുള്ളത്.
വലിയ ചൂളൻ എരണ്ടയ്ക്കു കഴുത്തിനു പിറകിൽ പുറംവരെ ഒരു കറുത്ത വര കാണാം. ചൂളൻ എരണ്ടകൾക്ക് അത് കാണില്ല.
പകരം തലയ്ക്കു മുകളിൽ കഴുത്ത് വരെ ഒരു ഇരുണ്ട തവിട്ട് തൊപ്പി കാണാം.
വാലിനു തൊട്ടു മുകളിൽ ഉള്ള തൂവലുകൾ വലിയ ചൂളൻ എരണ്ടകൾക്ക് വെളുത്ത നിറമാണ്. എന്നാൽ ചൂളൻ എരണ്ടകൾക്ക് അത് ചുവന്ന നിറമാണ്.
പറക്കുമ്പോൾ ഇത് നന്നായി കാണാനും സാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]