
കുമരകം ∙ വികസനമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണു കേരളം സാക്ഷ്യം വഹിക്കുന്നതെന്നു മന്ത്രി വി.എൻ.വാസവൻ. വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ത്രിദിന കേരള കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിമാനത്താവളത്തിനു സ്ഥലമെടുപ്പിനുള്ള സർവേ ആരംഭിച്ചു.
ശബരി റെയിൽ പദ്ധതിയും നിലവിൽ വരും. വിഴിഞ്ഞം തുറമുഖത്തേക്കു വമ്പൻ കപ്പലുകൾ ഉൾപ്പെടെ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയവീക്ഷണവും കേരളത്തോടുള്ള ബന്ധവും കാത്തുസൂക്ഷിക്കുന്ന ഫൊക്കാന നാടിനാവശ്യമായ സന്ദർഭങ്ങളിലെല്ലാം സഹായഹസ്തവുമായി വന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കെ.വി.മോഹൻകുമാർ, വേണു രാജാമണി, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ദിനേശ് പണിക്കർ, ജോജി തോമസ്, ഡോ.
മാത്യൂസ് കെ.ലൂക്ക്, ഫാ. ഡോ.
ബിനു കുന്നത്ത്, ഷീബ അമീർ, ഡോ. ഗീവർഗീസ് യോഹന്നാൻ, ഡോ.
വിജിത്ത് ജേക്കബ്, സാന്റി മാത്യു, മാത്യു മുണ്ടയാനിക്കൽ, ജോൺസൺ സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫൊക്കാന ഭാരത ശ്രേഷ്ഠ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു സമ്മാനിച്ചു. സാഹിത്യ സമ്മേളനം, സാഹിത്യ – സാംസ്കാരിക അവാർഡ് വിതരണം, ബിസിനസ് – വനിതാ ഫോറം- മാധ്യമ സെമിനാറുകൾ എന്നിവ ഇന്നു നടക്കും.
ഫൊക്കാന സ്വിം കേരള സ്വീം പദ്ധതിയുടെ സമാപനം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണം എന്നിവയും ഇന്നാണ്. ഫൊക്കാന മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് എന്നിവയുടെ വിതരണവും ഉണ്ടാകും.
സമ്മേളനം നാളെ സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]