
അധ്യാപക ഒഴിവ്
പയ്യപ്പാടി∙ചീരംകുളം ഗവ.യു. പി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക തസ്തികയിൽ ഒഴിവ്.ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 4ന് 10:30ന് അസ്സൽ രേഖകളുമായി സ്കൂളിലെത്തണം.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
ചങ്ങനാശേരി ∙ എസ്ബി കോളജിൽ സെൽഫ് ഫിനാൻസ് പ്രോഗ്രാമിലെ ലൈബ്രറി സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്.
4ന് 2നു കോളജ് സെൽഫ് ഫിനാൻസ് ഓഫിസിൽ എത്തണം.
ലാബ് ടെക്നോളജിസ്റ്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലെ 2 ഒഴിവുകളിൽ ഒരു വർഷത്തേക്കു കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 11ന് 12ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. ബിഎസ്സി എംഎൽടി യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്.
പ്രായപരിധി: 36.
തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ
കോട്ടയം ∙ കേന്ദ്ര സർക്കാരിന്റെ ബിസിൽ ട്രെയ്നിങ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആൻഡ് സപ്ലൈ ചെയിൻ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയ്നിങ് തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം.
ഫോൺ: 79944 49314.
മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്
കോട്ടയം ∙ നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിൽ 4, 5, 6 തീയതികളിലും പാലാ കെൽട്രോൺ നോളജ് സെന്ററിൽ 7 8 9 തീയതികളിലും വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും. റജിസ്റ്റർ ചെയ്യണം.
ഫോൺ: 9072592412
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം ∙ ജില്ലയിൽ വിവിധ വകുപ്പുകളിലെ ക്ലാർക്ക് തസ്തികയിലേക്ക് 2022 ജൂലൈ 6ന് നിലവിൽ വന്ന റാങ്ക് പട്ടിക മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി ജില്ലാ പബ്ലിക് സർവീസ് കമ്മിഷൻ ഓഫിസർ അറിയിച്ചു.
ത്രോബോൾ ചാംപ്യൻഷിപ് 10ന്
കോട്ടയം ∙ ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് 10ന് കാഞ്ഞിരപ്പളളി എംവൈസിഎ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടത്തും. താൽപര്യമുള്ളവർ 7ന് മുൻപായി പ്ലെയർ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും പൂർത്തിയാക്കണം.
ഓപ്പൺ സിലക്ഷൻ ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 9497465690.
വെബ് വിലാസം: www.throwballkerala.com
കർഷകർക്ക് ആദരം: അപേക്ഷ ക്ഷണിച്ചു
അയർക്കുന്നം ∙ അയർക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവുമായി ബന്ധപ്പെട്ട് മികച്ച കർഷകൻ, വനിതാ കർഷക, ജൈവ കർഷകൻ, വിദ്യാർഥി വിഭാഗം, മുതിർന്ന കർഷകൻ, എസ്സി/എസ്ടി കർഷകർ എന്നിവർക്കുള്ള പുരസ്കാരം നൽകുന്നതിനുള്ള അപേക്ഷ കൃഷിഭവനിൽ 5 വരെ സ്വീകരിക്കും.
കർഷകരെ ആദരിക്കും
എരുമേലി ∙ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി 17നു പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. ജൈവ കർഷകൻ / കർഷക, കർഷക, വിദ്യാർഥി കർഷകൻ / കർഷക, മുതിർന്ന കർഷകൻ / കർഷക, എസ്സി – എസ്ടി കർഷകൻ / കർഷക, ക്ഷീര കർഷകൻ / കർഷക, സമ്മിശ്ര കർഷകൻ / കർഷക, യുവ കർഷകൻ / കർഷക, കർഷകത്തൊഴിലാളി എന്നീ വിഭാഗങ്ങളിലേക്ക് ആദരിക്കപ്പെടുന്നവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള കർഷകർ അപേക്ഷ 6നു മുൻപ് കൃഷി ഭവനിൽ എത്തിക്കണം.
റാംപുകളുടെ ഉദ്ഘാടനം നാളെ
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിൽ നിർമിച്ച റാംപുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.അഭിലാഷ് അധ്യക്ഷത വഹിക്കും.
റാങ്ക്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
കോട്ടയം ∙ സീപാസിന് കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ബിരുദ പ്രോഗ്രാമുകളിലേക്കു പ്രവേശനത്തിനുള്ള റാങ്ക്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
യജ്ഞം നാളെ മുതൽ
മള്ളൂശേരി ∙ മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ നാളെ മുതൽ 10 വരെ ഭാഗവത സപ്താഹ യജ്ഞം നടക്കും.
ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി മുഖ്യയജ്ഞാചാര്യനാകും. കുരുമാംപറ്റ ദിലീപ് നമ്പൂതിരി, കൊറമ്പൂർ പ്രമോദ് നമ്പൂതിരി എന്നിവരാണ് സഹ ആചാര്യന്മാർ.
സുവിശേഷയോഗം
കോട്ടയം ∙ കാൽവരി പ്രെയർ ഫെലോഷിപ് നാളെ 3 മുതൽ 5 വരെ ശാസ്ത്രിറോഡ് ട്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടത്തും. ഡോ.
ജിജി കെ.ജോസഫ് സന്ദേശം നൽകും.
ഹോമം നാളെ
കൊല്ലാട് ∙ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 8ന് മൃത്യുഞ്ജയ ഹോമവും രുദ്രഹോമവും നടക്കും. മേൽശാന്തി ചെങ്ങളം അരുൺ ശാന്തി, ശരത് ശാന്തി എന്നിവർ കാർമികത്വം വഹിക്കും.
തുടർന്ന് അന്നദാനം.
പ്രാർഥനായോഗം
മണർകാട്∙ കോട്ടയം ചെറിയപള്ളി മഹാഇടവകയുടെ സെന്റ് തോമസ് പ്രാർഥനാ യോഗം നാളെ 4ന് മണർകാട് പുത്തൻപറമ്പിൽ അജി പി.ജോസഫിന്റെ ഭവനത്തിൽ നടത്തും.
മെഗാ മെഡിക്കൽ ക്യാംപ് 10ന്
കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ് (കെഎംസി), മധുര അരവിന്ദ് ആശുപത്രി, ഈരാറ്റുപേട്ട സൺറൈസ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 10നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നൂറുൽ ഹുദാ യുപി സ്കൂളിൽ നടത്തും.
മെഡിക്കൽ കോളജ് മുൻ മേധാവി ഡോ. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.
കെഎംസി പ്രസിഡന്റ് ഷംസുദ്ദീൻ തോട്ടത്തിൽ അധ്യക്ഷത വഹിക്കും. ജനറൽ മെഡിസിൻ, ഇഎൻടി, കാർഡിയോ, നെഫ്രോളജി, നേത്രരോഗ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
ടൗണിലെ എല്ലാ മെഡിക്കൽ സ്റ്റോറിലും 9 വരെ പേര് റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവരിൽ തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് മധുര അരവിന്ദ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും കെഎംസി ഭാരവാഹികളായ റഫീഖ് ഇസ്മായിൽ, ടിഹാന ബഷീർ, ഷെമിൻ ഫൈസൽ, പി.എ.ബിജു എന്നിവർ അറിയിച്ചു.
ഫോൺ: 88912 10100, 94470 82978.
തിമിര ശസ്ത്രക്രിയ
പാലാ∙ഫാത്തിമ കണ്ണാശുപത്രിയിൽ നാളെ 9 മുതൽ 12.30 വരെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപ് ഉണ്ടായിരിക്കുന്നതാണ്.
ചികിത്സാ ക്യാംപ്
വൈക്കം ∙ ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയും, താലൂക്ക് ആയുർവേദ ആശുപത്രിയും ചേർന്ന് നാളെ 9.30 മുതൽ 12.30 വരെ സൗജന്യ ആയുർവേദ ചികിത്സാ ക്യാംപും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തും. ശ്രീനാരായണ പ്രാർഥനാലയത്തിൽ നടത്തുന്ന ക്യാംപ്നഗരസഭ അധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി പ്രസിഡന്റ് ഡോ. എം.കെ.ശശിധരൻ അധ്യക്ഷത വഹിക്കും.
ഫോൺ :7025927280.
കാരിത്താസിലും മാതായിലും ഇന്ന് ഒപി അവധി
കോട്ടയം ∙ കാരിത്താസ് ആശുപത്രി, കാരിത്താസ് മാതാ ആശുപത്രി എന്നിവിടങ്ങളിൽ ഇന്ന് ഒപി പ്രവർത്തിക്കില്ല. അത്യാഹിതവിഭാഗം രണ്ടിടങ്ങളിലും പ്രവർത്തിക്കും.
മരങ്ങൾ വെട്ടിമാറ്റണം
പാമ്പാടി ∙ പാമ്പാടി പഞ്ചായത്ത് പരിധിയിൽ അപകട
ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
തേക്ക് മരങ്ങൾ ലേലം ചെയ്യും
തലയോലപ്പറമ്പ് ∙ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ നിൽക്കുന്ന വിവിധ വലുപ്പത്തിലുളള തേക്ക് മരങ്ങൾ 5ന് 3ന് പഞ്ചായത്ത് ഓഫിസിൽ വച്ച് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് www.tender.lsbkerala.gov സന്ദർശിക്കുക.
ചെമ്പൈ സംഗീതോത്സവം
വൈക്കം ∙ മഹാദേവക്ഷേത്രത്തിൽ സെപ്റ്റംബർ 15ന് ചെമ്പൈ സംഗീതോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ദേവസ്വം ഗെസ്റ്റ് ഹൗസിൽ ചേർന്ന യോഗം ഗുരുവായൂർ ദേവസ്വം ഭരണ സമിതിയംഗം മനോജ് ബി.നായർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മുൻ എംഎൽഎ കെ.അജിത് അധ്യക്ഷത വഹിച്ചു.
ഓഗസ്റ്റ് 23ന് സ്വാഗത സംഘം ഓഫിസ് തുറക്കും.
ശിൽപശാല ഇന്ന്
പാലാ ∙ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത വനിതാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് 9.30 മുതൽ ഭരണങ്ങാനം മാതൃഭവനിൽ വനിതകൾക്കായി സജ്ജം-2025 നേതൃത്വ ശിൽപശാല നടത്തും. രൂപതാ ഡയറക്ടർ ഫാ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു അധ്യക്ഷത വഹിക്കും.
ഷിജി ജോൺസൺ, ജോയിസ് മേരി എന്നിവർ ക്ലാസ് നയിക്കും.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന് മുണ്ടക്കയത്ത്
മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടലായ എം ഫോർ മാരിയുടെ സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് മുണ്ടക്കയം പൊലീസ് സ്റ്റേഷന് സമീപമുള്ള മുക്കാടൻ ബിൽഡിങ്ങിലെ അക്ഷയ കേന്ദ്രത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരമുണ്ട്. ഫോൺ: 90745 56545.
വൈദ്യുതി മുടക്കം
തെങ്ങണ ∙ പെരുമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫിസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ തൊടി ഗാർഡൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ വൈദ്യരുപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും മലകുന്നം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ചുടുകാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി ∙ മേലടുക്കം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ എട്ടുപങ്ക്, ആനിപ്പടി, കുറ്റിപ്പാറ കോളനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ കണ്ണാടിയുറുമ്പ് 1, കണ്ണാടിയുറുമ്പ് 2, വട്ടമല ക്രഷർ, ബിപിഎൽ ടവർ, ജനതാ റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ ദേവപുരം, കോത്തല സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ കിഴക്കേടത്തുപടി, പണിക്കമറ്റം, പാരഗൺപടി, ഇടപ്പള്ളി, കുറ്റിയക്കുന്ന്, പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ കീഴാറ്റുകുന്ന്, തച്ചുകുന്ന്, എസ്ഇ കവല, കോഴിമല, ഞാലി, ഇട്ടിമാണിക്കടവ്, കന്നുകുഴി, ചാണ്ടീസ് പാഷൻ ഹിൽസ്, ചാണ്ടീസ് ഫീൽഡ് വ്യൂ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ∙ കഞ്ഞിക്കുഴി, ഗോൾഡൻ എൻക്ലേവ്, ഒരപ്പാൻകുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]