
കോട്ടയം ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം
മണർകാട് ∙ നടയ്ക്കൽ, പാലക്കോട്ടുപടി, കല്ലൂർ കൊട്ടാരം, കാവുംപടി, മുണ്ടയ്ക്കൽ പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ ഞണ്ടുകുളം പമ്പ്ഹൗസ്, വട്ടോലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
അഭിമുഖം മാറ്റി
കോട്ടയം ∙ വൈക്കം ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപർ തസ്തികയിലേക്ക് 7നും 8നും നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അധ്യാപക ഒഴിവ്
വൈക്കം ∙ ടിവി പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി സ്കൂൾ ടീച്ചറുടെ താൽക്കാലിക ഒഴിവ്.
താൽപര്യമുള്ളവർ 4നു വൈകിട്ട് 2.30ന് സ്കൂളിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഡോക്ടർ നിയമനം
കല്ലറ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നതിനു വേണ്ടി എംബിബിഎസ് ഡിഗ്രിയും ടിഎംസി റജിസ്ട്രേഷനും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി 14നു രാവിലെ 11നു കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ടാപ്പിങ് പരിശീലനം
പാലാ ∙ റബർ ബോർഡും കടപ്ലാമറ്റം റബർ ഉൽപാദക സംഘവും ചേർന്ന് റബർ കർഷകർക്കും തൊഴിലാളികൾക്കുമായി ടാപ്പിങ് പരിശീലന പരിപാടി നടത്തുന്നു.
8 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 6009663383 എന്ന നമ്പറിൽ ബന്ധപ്പെടണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]