
കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് കാരണമാകും; ആശങ്കയായി ആഫ്രിക്കൻ ഒച്ച്
ഞീഴൂർ ∙ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. പന്ത്രണ്ടാം വാർഡ് മഠത്തിപ്പറമ്പ്– നീരാളക്കോട് പ്രദേശത്താണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്.
റോഡരികിലും വീടുകളുടെ മതിലുകളിലും നൂറു കണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. മുറ്റത്തും കിണറുകളുടെ മതിലുകളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ട്.
ഇതുവരെ പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഒച്ചുകളെ നശിപ്പിക്കാൻ പരിസരവാസികൾ ഉപ്പു പ്രയോഗം നടത്തുന്നുണ്ട്.
ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് അര കിലോമീറ്റർ ചുറ്റളവിൽ കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണമെന്നാണ് ആവശ്യം. ഒച്ച് പെരുകുന്നത് കൃഷിക്കും ആരോഗ്യത്തിനും പ്രതിസന്ധിയാണ്.
കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് (മെനിഞ്ചൈറ്റിസ്) കാരണമാകും. പരിഹാര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]