ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവല്ലയിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റർ ഇറങ്ങുന്നതു ചങ്ങനാശേരിയിൽ. 4ന് വൈകിട്ട് 3ന് തിരുവല്ല നഗരസഭാ മൈതാനത്തു നടക്കുന്ന എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്.
തുടർന്ന് എംസി റോഡിലൂടെ കാർ മാർഗം തിരുവല്ലയ്ക്കു പോകും. ചങ്ങനാശേരിയിൽനിന്നു തിരുവല്ലയിലേക്കുള്ള യാത്ര റോഡ് ഷോ പോലെ ക്രമീകരിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
4ന് തിരുവനന്തപുരത്തെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണു മോദി തിരുവല്ലയിലേക്ക് എത്തുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കേന്ദ്രസേന അടക്കം ഉന്നത ഉദ്യോഗസ്ഥർ ചങ്ങനാശേരിയിൽ എത്തി. കൂടുതൽ സുരക്ഷാ പരിശോധനകളും യോഗങ്ങളും ഇന്നും നാളെയുമായി നടക്കും.
കോളജ് മൈതാനം ഉപയോഗിക്കുന്നതിനായി എൻഎസ്എസ് നേതൃത്വത്തിൽ നിന്ന് അനുമതിയും നേടിയിട്ടുണ്ട്. സുരക്ഷയൊരുക്കാൻ വേണ്ട
സൗകര്യം പാലായിൽ ഇല്ലാത്തതിനാലാണു പ്രധാനമന്ത്രിയുടെ പാലാ സന്ദർശനം റദ്ദാക്കിയതെന്ന് ബിജെപി സംസ്ഥാന വക്താവ് എസ്.ജയസൂര്യൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

