
അരുവിത്തുറ കോളജിൽ സ്വയംതൊഴിൽ പരിശീലന കളരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി കോളജിൽ സ്വയംതൊഴിൽ പരിശീലന ക്യാംപ് ആരംഭിച്ചു. എസ്ബിഐ ആർഎസ്ഇടിഐ ഡയറക്ടർ മിനി സൂസൻ വർഗീസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ വി.കെ. സുരേഷ്, ഐക്യുഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. 14 ദിവസം നീണ്ടുനിൽക്കുന്ന കളരിയിൽ പേപ്പർ ക്യാരിബാഗുകളുടെ നിർമാണമാണ് പരിശീലിപ്പിക്കുന്നത്.