കുമരകം ∙ കോട്ടയം – കുമരകം റോഡിൽ വീണ്ടും അപകടം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ അപകടമാണ്.
ഒന്നര മാസത്തിനിടെ 11 അപകടങ്ങളുണ്ടായി. ഇതിൽ അവസാനത്തേതാണ് ഇന്നലെ കുമരകം റോഡിൽ രണ്ടാം കലുങ്കിനു കിഴക്ക്ഭാഗത്തുണ്ടായത്.
ചെങ്ങളം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ടു തെക്കുവശത്തെ വെള്ളം നിറഞ്ഞ പാടശേഖരത്തേക്കു ഇറങ്ങി. കാർ പാടത്തു നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.30നാണ് അപകടം.
കാറിൽ ഉണ്ടായിരുന്ന ഡ്രൈവർക്കു പരുക്കില്ല. റോഡിന്റെ മൂന്നുമൂല മുതൽ ആറ്റാമംഗലം പള്ളി ഭാഗം വരെ ഇരുവശത്തും പാടശേഖരങ്ങളാണ്.
വളവ് ഒന്നുമില്ലാതെ നേരെ കിടക്കുന്ന റോഡായതിനാൽ വാഹനങ്ങൾ വേഗത്തിലാകും വരുന്നത്. ഈ സമയത്താണു വാഹനം നിയന്ത്രണം വിട്ടു അപകടത്തിൽ പെടുന്നത്.
ഈ ഭാഗത്ത് പാടത്തേക്ക് വാഹനങ്ങൾ മറിഞ്ഞു നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കുമരകം ജംക്ഷൻ മുതൽ കൈപ്പുഴമുട്ട് വരെ റോഡിനു വീതിക്കുറവാണ്. വാഹനങ്ങളുടെ അമിത വേഗം കൂടിയാകുമ്പോൾ അപകടം പതിവാകുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

