വൈക്കം ∙ ആചാരപ്പെരുമയോടെ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി കുലവാഴ പുറപ്പാട് നടത്തി. വൈക്കം ടൗണിലെ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച കുലവാഴ പുറപ്പാടിന് 1573–ാം നമ്പർ കിഴക്കുംചേരി നടുവിലെ മുറി കരയോഗമാണ് ആതിഥേയത്വം വഹിച്ചത്. താലപ്പൊലി, വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയായി.
1820 –ാം നമ്പർ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878–ാം നമ്പർ കിഴക്കുംചേരി വടക്കേമുറി, 1573–ാം നമ്പർ കിഴക്കുംചേരി നടുവിലേമുറി, 1603 –ാം നമ്പർ കിഴക്കുംചേരി തെക്കേമുറി, 1880–ാം നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേമുറി, 1634–ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേമുറി എന്നീ കരയോഗങ്ങളിലെ നൂറു കണക്കിനു പ്രവർത്തകർ കുലവാഴ പുറപ്പാടിൽ അണിചേർന്നു.
മുരിയൻകുളങ്ങര, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട
വഴി വടക്കേഗോപുരനടയിൽ എത്തിയപ്പോൾ ക്ഷേത്ര ഭാരവാഹികൾ വരവേൽപോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. കുലവാഴകളും കരിക്കിൻകുലകളും കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കെട്ടി അലങ്കരിച്ചു. ഒന്നും രണ്ടും ഉത്സവങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ അഹസ്സും കലാപരിപാടികളും നടത്തും.
യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ കാരിക്കോട്, സെക്രട്ടറി അഖിൽ ആർ.നായർ, വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ, യൂണിയൻ മെംബർമാരായ പി.എസ്.വേണുഗോപാൽ, എൻ.മധു, വനിത യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി, അംഗങ്ങളായ പി.എൻ.രാധാകൃഷ്ണൻ, എസ്.യു.കൃഷ്ണകുമാർ, കരയോഗം ഭാരവാഹികളായ ബി.ജയകുമാർ, രാജേന്ദ്ര ദേവ്, കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി യു.നായർ, എസ്.മധു, പി.എൻ.രാധാകൃഷ്ണൻ, കെ.പി.രവികുമാർ, എസ്.ഹരിദാസൻ നായർ, വി.ശിവരാമകൃഷ്ണൻ നായർ, കെ.എം.നാരായണൻ നായർ, എസ്.പ്രതാപ്, ശ്രീഹർഷൻ, എം.വിജയകുമാർ, എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

