ചങ്ങനാശേരി ∙ 2031 പേപ്പർ ഗ്ലാസ് ഉപയോഗിച്ച് ഗാന്ധി ചിത്രം ഒരുക്കി പെരുന്ന സ്വദേശി മഞ്ചേഷ്. കറുപ്പ്, ഗ്രേ, വെള്ള വാട്ടർ കളറുകൾ ഉപയോഗിച്ച് ചങ്ങനാശേരി പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിലാണ് ചിത്രം ഒരുക്കിയത്.
നാല് ദിവസങ്ങളിലായി 20 മണിക്കൂറോളം ചിലവഴിച്ച ശേഷമാണ് ഗാന്ധി ചിത്രം ഒരുങ്ങിയത്. ഗാന്ധിജയന്തി ദിനങ്ങളിൽ വ്യത്യസ്തമായ ഗാന്ധിചിത്രങ്ങൾ ഒരുക്കി ശ്രദ്ധനേടിയ മഞ്ചേഷ് പതിവു തെറ്റിക്കാതെയാണ് ഇത്തവണയും എത്തിയത്.
ദേശീയപതാകയുടെ ത്രിവർണ നിറങ്ങളിൽ ജലാശയത്തിൽ ഗാന്ധിചിത്രം ഒരുക്കി നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ട് മഞ്ചേഷ്. ഡയറക്ടർ മനു പെരുന്ന സഹോദരനാണ്.
പ്രശസ്ത കലാകാരൻ പരേതനായ മോഹൻ പെരുന്നയുടെ മകനാണ്.
പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വെള്ളം നിറഞ്ഞ പാടശേഖരത്തിൽ 1,000 ചതുരശ്രയടി വൃത്താകൃതിയിലാണ് കഴിഞ്ഞ വർഷം ഗാന്ധിചിത്രം ഒരുക്കിയത്. കൊറുഗേറ്റഡ് ഷീറ്റുകളിൽ വാട്ടർ കളർ ഉപയോഗിച്ചാണ് വരച്ചത്.
80 പീസുകളിലാണ് വരച്ചത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പോളി ഫോം ഷീറ്റ് പീസുകൾക്കടിയിൽ ഒട്ടിച്ചെടുത്തു.
ഓരോ ഭാഗങ്ങളും എസ്ആർ പശ ഉപയോഗിച്ച് യോജിപ്പിച്ചതോടെ ചിത്രം പൂർണം. മഞ്ചേഷിന്റെയും സഹ പ്രവർത്തകരുടെയും 7 ദിവസത്തെ അധ്വാനമായിരുന്നു ഇതിനു പിന്നിൽ.
ഫൊട്ടോഗ്രഫർമാരായ മാർട്ടിൻ ജോസഫ്, സുജിത് പത്മാസ്, അസിസ്റ്റൻ്റ് രാഹുൽ തെക്കേടത്ത്, കുട്ടി ജോസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
മുൻപ് നൈലോൺ നൂലിൽ ഫോറക്സ് ഷീറ്റിൽ വരച്ച ഗാന്ധിചിത്രം മാനത്ത് ഉയർത്തി നിർത്തിയിട്ടുണ്ട്. ഓട്ടോകൾക്ക് മുകളിൽ ഇരുമ്പു പൈപ്പുകളിൽ തകിട് പല ആകൃതിയിൽ മുറിച്ചെടുത്ത് പ്രതിമ പോലെയും, 30,633 പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ ചേർത്തും ഗാന്ധിചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
‘മഞ്ചേഷ് ആർട്സ്’ എന്ന ശിൽ പകലാ സ്ഥാപനം നടത്തുന്ന ഇദ്ദേഹം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാര ങ്ങൾ നേടിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]