എലിക്കുളം ∙ പഞ്ചായത്തിലെ മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയ്ക്കു 3 വർഷമാകുന്നു. ‘നിറവ് @ 60 പ്ലസ്’ എന്ന കൂട്ടായ്മയിലൂടെ ഉല്ലാസവും ആരോഗ്യ സംരക്ഷണവും കൂടിച്ചേർന്നുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മയിൽ നടത്തുന്നത്.
പ്രവർത്തനമികവിൽ മികച്ച വയോജന സൗഹൃദ പഞ്ചായത്തായി എലിക്കുളം പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിറവിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എട്ടു വാർഡുകളിൽ പകൽവീടുകൾ പ്രവർത്തിക്കുന്നു.
കലാകായിക മേള, വിനോദയാത്ര, മെഡിക്കൽ ക്യാംപുകൾ, യോഗ പരിശീലനം, കൗൺസലിങ് ക്ലാസ്, പ്രഭാത നടത്തം, വ്യായാമ പരിശീലനം, സംഘ കൃഷി, ഹാപ്പിനെസ് പാർക്ക്, ജിം, സാഹിത്യ ശിൽപശാല, പ്രതിഭകളെ ആദരിക്കൽ, ഭിന്നശേഷി, വയോജന ഗാനമേള സംഘം, ചികിത്സാസഹായം, പാചക പരിശീലനം, കയ്യെഴുത്ത് മാസിക, പഞ്ചായത്ത് ഓഫിസിലും പൈക സർക്കാർ ആശുപത്രിയിലും വയോജന ഹെൽപ് ഡെസ്ക് തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് നിറവ് നടത്തുന്നത്.
പഞ്ചായത്തിലെ അയ്യായിരത്തോളം വരുന്ന വയോജനങ്ങളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയായ നിറവ് @ 60 പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള, സെക്രട്ടറി പി.വിജയൻ, ട്രഷറർ കെ.എൻ.ബോസ്, കോ – ഓർഡിനേറ്റർ വി.പി.ശശി എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]