കുറവിലങ്ങാട് ∙ അവധിക്കാലം എത്തിയതോടെ കോഴാ സയൻസ് സിറ്റിയിൽ സന്ദർശകരുടെ തിരക്കേറി. ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു സന്ദർശകരാണ് ശാസ്ത്രവിസ്മയം കാണുന്നതിനായി എത്തുന്നത്.
ജൂലൈ ആദ്യവാരം തുറന്ന സയൻസ് സിറ്റിയിൽ ഇതുവരെ ഇരുപതിനായിരത്തോളം പേർ സന്ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു സ്കൂളുകളുടെ പഠനയാത്രയും ഇവിടെ എത്തുന്നു.
30 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികളാണെങ്കിൽ 20 രൂപയും.
ഇവിടെ എത്തിയാൽ ശാസ്ത്രവിസ്മയത്തിന്റെ കാഴ്ചകൾ കാണാം. ത്രീഡി തിയറ്ററിൽ അറിവ് പകരുന്ന ദൃശ്യാനുഭവത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാം.
പ്രവേശനം 10 മുതൽ
സയൻസ് സിറ്റിയിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം.
തിങ്കളാഴ്ചകളിൽ അവധി.
പാർക്കിങ് സൗകര്യം
സയൻസ് സിറ്റിയിൽ എത്തുന്ന ബസ് ഉൾപ്പെടെ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കവാടം കടന്നാലുടൻ ടിക്കറ്റ് കൗണ്ടർ കാണാം.
ഇവിടെ നിന്നു പ്രവേശന ടിക്കറ്റ് എടുത്ത് അകത്തു പ്രവേശിക്കാം.പ്ലാസ്റ്റിക് നിരോധിത മേഖലയാണിത്. ഫുഡ് കോർട്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഓണം അവധി
ഓണം പ്രമാണിച്ചു 4, 5 തീയതികളിൽ സയൻസ് സിറ്റി അവധിയായിരിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]