കുമരകം ∙ ഇടത്തറ വീട്ടിൽ ഇനി ഇരട്ട ഡോക്ടർമാർ.
അച്ഛന്റെ ആഗ്രഹം സഫലമാക്കി ഇരട്ടക്കുട്ടികളായ അഞ്ജുവും അച്ചുവും ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പാസായി. കുമരകം ചന്തക്കവലയിൽ ബാർബർ ഷോപ്പ് നടത്തുന്ന ഇടത്തറ ഇ.സി.വിജയന്റെയും ലതയുടെയും മക്കളാണിവർ.
ഡോക്ടറായി ഇരുവരും വീടിന്റെ പടികടന്നെത്തിയപ്പോൾ വിജയനും ലതയ്ക്കും അത് അഭിമാന നിമിഷമായി. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണ് അഞ്ജുവും അച്ചുവും.
അഞ്ജു തിരുവനന്തപുരം എസ്യുടി മെഡിക്കൽ സയൻസിലും അച്ചു ആലുവ ശ്രീനാരായണ മെഡിക്കൽ കോളജിലുമാണു പഠിച്ചത്.
പ്ലസ്ടു വരെ ഇരുവരും ഒരേ ക്ലാസിലാണു പഠിച്ചത്. ഇരുവരും 10–ാം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.
ഒരു വർഷത്തെ സേവനത്തിനുശേഷം പിജി എൻട്രൻസ് എഴുതണമെന്നാണ് ഇരുവരുടെയും ആഗ്രഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]