കാഞ്ഞിരപ്പള്ളി ∙ പനച്ചേപ്പള്ളി – മലബാർകവല റോഡിലെ ടാറിങ് തകർന്നു ഗതാഗതം ദുരിതത്തിലായി. ടാറിങ് പൊളിഞ്ഞു മെറ്റിൽ ഇളകിയ റോഡിലൂടെ മഴവെളളം ഒഴുകി കുണ്ടും കുഴിയുമായി.
പനച്ചേപ്പള്ളി മുതൽ മലബാർകവല വരെയുള്ള ഭാഗത്താണു കൂടുതൽ ദുരിതം. ഒട്ടേറെ കുടുംബങ്ങളുടെ സഞ്ചാരമാർഗമായ റോഡാണു നാളുകളായി തകർന്നു കിടക്കുന്നത്.
നിലവിൽ തകർന്ന് കിടക്കുന്ന കയറ്റമുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.
എന്നാൽ ബാക്കി ഭാഗം നവീകരിക്കുന്നതിന് അനുവദിച്ചിരിക്കുന്ന തുക തികയില്ലെന്നു പരാതിയുണ്ട്. 5 ലക്ഷം രൂപയാണ് നിലവിൽ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്.
മണിമല റോഡിലെ മണ്ണാറക്കയത്ത് നിന്ന് എരുമേലി – കാഞ്ഞിരപ്പള്ളി റോഡിലെ മലബാർകവലയിൽ എത്താവുന്ന റോഡാണിത്. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]