ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ മലകുന്നം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗമായി വൈദ്യുതി മുടങ്ങും. കുറിച്ചി ∙ മലകുന്നം, ആനക്കുഴി, ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം, എവിഎച്ച്എസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും പ്ലാമ്മൂട്, മാത്തൻകുന്ന്, ഒയാസിസ് വില്ല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ കടമാഞ്ചിറ, തീപ്പെട്ടി കമ്പനി, ചക്രാത്തിക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. കിടങ്ങൂർ ∙ മന്ദിരം, സാംസ്കാരിക നിലയം, എൻഎസ്എസ് ഹോസ്പിറ്റൽ, കറുത്തേടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ പുതുവയൽ ട്രാൻസ്ഫോമർ പരിധിയിലും ഫയർസ്റ്റേഷൻ, പറച്ചാമുണ്ടി ഭാഗങ്ങളിലും ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ∙ മിൽമ, ചെട്ടിപ്പടി, കുരിശുപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പ്രതിരോധ കുത്തിവയ്പ്
ചങ്ങനാശേരി ∙ നഗരസഭയിലെ വിവിധ വാർഡുകളിൽ ഇന്ന് തെരുവുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ് നടത്തും.
തെരുവുനായകൾ കൂടുതലായി കൂട്ടം കൂടി നിൽക്കുന്നതോ, അക്രമാസക്തമായി കാണുന്നതോ ആയ സ്ഥലങ്ങൾ അതാത് വാർഡ് കൗൺസിലർമാരെ അറിയിക്കാം.
അധ്യാപക ഒഴിവ്
തലയോലപ്പറമ്പ് ∙ കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.
എംഎസ് സി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 8ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ ഹാജരാകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]