
കോട്ടയം∙ അതിദരിദ്രരില്ലാത്ത ആദ്യജില്ലയെന്ന നേട്ടത്തിലേക്ക് കോട്ടയം നടന്നുകയറിയപ്പോൾ അതിനു നേതൃത്വം വഹിച്ചതിന്റെയും അഭിമാനപദ്ധതികൾക്ക് തുടക്കം കുറിക്കാനായതിന്റെയും സന്തോഷത്തിലാണ് ജില്ലയോട് യാത്ര പറയുന്ന കലക്ടർ ജോൺ വി.സാമുവൽ.ഒട്ടേറെ പദ്ധതികൾ തുടങ്ങിവച്ച അദ്ദേഹം ജില്ലയിൽ ഒരു വർഷമാണ് കലക്ടറായിരുന്നത്. പദ്ധതികൾ പൂർണതോതിൽ ലക്ഷ്യം കാണാൻ ഈ സമയം പോരെന്ന് അദ്ദേഹം പറയുന്നു.
അനാഥബാല്യങ്ങൾക്ക് അവശ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനായി ജില്ലയിൽ ആരംഭിച്ച പദ്ധതി വിജയമായതിനെത്തുടർന്ന് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. കലക്ടർപദവി ഒഴിഞ്ഞ് ജലഗതാഗത വകുപ്പ് ഡയറക്ടറായി അദ്ദേഹം അടുത്തദിവസം ചുമതലയേൽക്കും.
കോട്ടയത്തെക്കുറിച്ചുള്ള ഓർമകൾ?
നല്ല ആൾക്കാരും നല്ല ഇടപെടലുകളുമാണ്.
പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാനായി. നഗരത്തിലെ റോഡുകളിൽ മുത്തോലി മാതൃകയിൽ സൗന്ദര്യവൽക്കരണം നടത്തുന്നതിനൊപ്പം വൃത്തിയുള്ളതാക്കി മാറ്റാനുമായി.
തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയേ പൂർണതോതിൽ സാധ്യമാകൂ.
സന്തോഷം തോന്നിയ തീരുമാനം?
ഇരവുചിറ സെന്റ് ഫ്രാൻസിസ് നഴ്സറി സ്കൂളിലെ കുട്ടികൾക്ക് ചെളിക്കെട്ട് കാരണം സ്കൂളിലേക്ക് കയറാനാകുന്നില്ലെന്ന വാർത്ത ‘മനോരമ’യിൽ കണ്ടു. എനിക്കതു വിഷമമുണ്ടാക്കി.
പൈപ്പ് ഇട്ടതോ മറ്റോ ആയിരുന്നു കാരണം. ഒറ്റ ദിവസം കൊണ്ട് വിഷയത്തിൽ തീരുമാനമെടുക്കാനായി.
അതു സന്തോഷത്തോടെ ഓർക്കുന്നു.
കോട്ടയം പുരോഗമിക്കേണ്ടതുണ്ടെന്നു തോന്നിയ മേഖലകൾ?
ഐടി പാർക്ക് ഇല്ലാത്ത ജില്ലയാണിത്.ജനപ്രതിനിധികളും ജില്ലാഭരണകൂടവും അക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചാൽ ഐടി പാർക്ക് ആരംഭിക്കാം. വയോജനസംരക്ഷണത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]