
കുമരകം ∙ ജംക്ഷനിലെ കുഴിമൂടി മണിക്കൂറുകൾക്കകം വീണ്ടും രൂപം കൊണ്ടു. ഒരാഴ്ച മുൻപാണു കുഴി മൂടിയത്.
തൊട്ടടുത്ത ദിവസം തന്നെ ഇവിടെ വീണ്ടും കുഴിയായി. അട്ടിപ്പീടിക റോഡ് കുമരകം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ആദ്യം ചെറിയ കുഴി രൂപപ്പെട്ടു. ഇത് വലുതായി റോഡിന്റെ വീതിയിൽ തകർന്നു.
ഇവിടെ നീളത്തിലുള്ള കുഴി മൂടി അതിനു മുകളിൽ ചണച്ചാക്ക് വിരിച്ചു. വാഹനങ്ങൾ അടുത്തദിവസം ഓടിത്തുടങ്ങിയതോടെ വീണ്ടും കുഴിയായി.
ചാക്ക് വിരിച്ചത് കുറെ ഭാഗം റോഡിൽ ഇപ്പോഴും ഉണ്ട്.
കോട്ടയത്തു നിന്ന് വരുന്ന വാഹനങ്ങൾ അട്ടിപ്പീടിക റോഡിലൂടെ വന്നു ഈ കുഴിയിൽ ഇറങ്ങി വേണം കുമരകം റോഡിലേക്കു പ്രവേശിക്കേണ്ടത്. കുമരകം റോഡിൽ നിന്ന് അട്ടിപ്പീടിക റോഡിലേക്ക് കയറേണ്ട വാഹനങ്ങളും കുഴി താണ്ടേണ്ടി വരും.
ഈ കുഴിയുടെ സമീപം കുമരകം റോഡിൽ ചെറിയ വിള്ളൽ വീണിട്ടുണ്ട്. ഓരോ ദിവസവും വിള്ളലിന്റെ നീളം കൂടി വരുന്നു.
പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു പോയെങ്കിലും നടപടി ഉണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]