
കുമരകം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഈ കെട്ടിടം ഏതുസമയത്തും ഇടിഞ്ഞുവീഴാം.
അതിനു മുൻപു പൊളിച്ചു നീക്കിയാൽ അപകടം ഒഴിവാക്കാം. കെട്ടിടം പൊളിച്ചു മാറ്റണമെന്നു ജില്ലാ പഞ്ചായത്തിന് സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടും നടപടിയില്ല.
100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്. കെട്ടിടത്തിനു കുറഞ്ഞത് 80 വർഷത്തെ പഴക്കമുണ്ടാകും .
കെട്ടിടം അൺഫിറ്റ് ആയതോടെ ഉപയോഗിക്കുന്നില്ല. കെട്ടിടത്തിന്റെ തിണ്ണഭാഗത്തെ ഓടുകൾ പൂർണമായും മാറ്റി.
എന്നാൽ പ്രധാന കെട്ടിട ഭാഗം ഓടുകകളോടെ നിൽക്കുന്നു.
മേൽക്കൂര തടികൾ കൊണ്ടു നിർമിച്ചിരിക്കുന്നു.
കാലപ്പഴക്കത്തിന്റെ അവശതയിൽ ഓടുകളുടെ ഭാരം താങ്ങാൻ മേൽക്കൂര പാടുപെടുന്നു. കെട്ടിടത്തിന്റെ ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്നു. സമീപത്തെ കെട്ടിടങ്ങളിൽ കുട്ടികൾ പഠിക്കുന്നുണ്ട്.
ഇടവേളകളിൽ ഇവർ ഈ ഭാഗത്തേക്കു വന്നേക്കാം.അപ്പോഴാണു കെട്ടിടം തകരുന്നതെങ്കിൽ വലിയ ദുരന്തത്തിനു സാധ്യതയുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്നു അധികൃതർക്കു അറിയാമായിരുന്നിട്ടും എന്താണു പൊളിച്ചു മാറ്റാൻ വൈകുന്നതെന്നാണു നാട്ടുകാരുടെ ചോദ്യം.
അപകടം ഉണ്ടായിട്ടു നടപടിയെടുത്തിട്ടു എന്തു കാര്യമെന്നു ഇവർ ചോദിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]