
കോട്ടയം ∙ നാഗമ്പടം മേൽപാലത്തിനു സമീപം ട്രാഫിക് പൊലീസിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണൊടിഞ്ഞു 73 വയസ്സുകാരനു പരുക്ക്. തിരുവനന്തപുരം പൂജപ്പുര സായിഭവനിൽ മധുസൂദനന്റെ കാലിലാണ് തൂൺ വീണത്.
സമീപത്തെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ലോറി മുൻപോട്ടെടുത്തപ്പോൾ തൂണിലെ കേബിൾ ലോറിയിൽ കുടുങ്ങി. ലോറി മുന്നോട്ടു നീങ്ങിയപ്പോൾ കേബിൾ ചുറ്റിയ തൂണുകൾ വീഴുകയായിരുന്നു.
ഇതിലൊന്നാണ് മധുസൂദനന്റെ കാലിലാണു വീണത്. രാമപുരത്ത് നാലമ്പല ദർശനത്തിനു പോകാനായി എത്തിയതാണ് മധുസൂദനനും ഭാര്യ രേണുകയും.
കെഎസ്ആർടിസി ബസ് അന്വേഷിച്ചു നടക്കുമ്പോഴാണ് അപകടം. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മധുസൂദനനും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങി.
മുന്നറിയിപ്പ് നൽകിയത് ഓട്ടോത്തൊഴിലാളികൾ
പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ അപകടസാധ്യത ഒരാഴ്ച മുൻപു പൊലീസിനെ അറിയിച്ചിരുന്നു.റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം ഒട്ടേറെ യാത്രക്കാരാണ് ഈ വഴി പോകുന്നത്.സമീപകാലത്ത് ലോറിയിൽ കേബിൾ കുരുങ്ങിയതു കാരണം മറ്റു 2 ഇരുമ്പുതൂണുകളും ഇവിടെ ഒടിഞ്ഞു. ഒടിഞ്ഞ തൂൺ മറ്റൊരു തൂണിലേക്കു ചാരി നിർത്തിയാണ് ക്യാമറ പ്രവർത്തിപ്പിക്കുന്നത്.
ചുവടു ഭാഗം ദ്രവിച്ചതാണ് അപകടകാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]