
കോട്ടയം ∙ എംസി റോഡിൽ നാഗമ്പടം ഭാഗത്ത് തടിലോറി നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി. ഡ്രൈവർ മദ്യപിച്ചിരുന്നതായി സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നു.
വ്യാഴം രാത്രി 10.50നാണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കുള്ള ലോറി നാഗമ്പടം റെയിൽവേ മേൽപാലം ഇറങ്ങിവരവേയാണ് അപകടം.
ഡ്രൈവറെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് പുറത്തിറക്കിയത്. ഇയാൾക്കു പരുക്കില്ല.
മദ്യപിച്ചു നിലത്തു കാൽ ഉറയ്ക്കാത്ത നിലയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. പിന്നാലെ ലോഡുമായി എത്തിയ മറ്റൊരു ലോറിയിലെ ഡ്രൈവറാണ് അപകടത്തിൽപെട്ട
ലോറി റോഡരികിലേക്കു മാറ്റിയിട്ടത്. ഡിവൈഡറിൽ കയറിനിന്ന ലോറി മറിയാവുന്ന നിലയിലായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]