
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും.
അധ്യാപക ഒഴിവ്
വൈക്കം ∙ മടിയത്ര ജിവിഎച്ച്എസ്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രിയിൽ എംഎസ്സി, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവർ 4നു 11ന് സ്കൂൾ
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം ∙ ജില്ലയിൽ വിവിധ വകുപ്പുകളിലെ ക്ലാർക്ക് തസ്തികയിലേക്ക് 2022 ജൂലൈ 6ന് നിലവിൽ വന്ന റാങ്ക് പട്ടിക മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി ജില്ലാ പബ്ലിക് സർവീസ് കമ്മിഷൻ ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
വെള്ളറ ∙ ഗവ.യുപി സ്കൂളിൽ ജൂനിയർ പാർട്ട് ടൈം ഹിന്ദി ഒഴിവുകളിലേക്ക് കെ ടെറ്റ് ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ന് 11ന് അഭിമുഖത്തിനു എത്തണം.
9447599860്. കൗൺസലർ നിയമനം
കോട്ടയം ∙ വനിതാ ശിശു വികസന വകുപ്പ്- മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ, ഗവ.
ചിൽഡ്രൻസ് ഹോം, ഗവ. ഒബ്സർവേഷൻ ഹോം എന്നിവിടങ്ങളിലേക്ക് കൗൺസലർമാരെ നിയമിക്കുന്നതിന് ഇന്ന് 9 മുതൽ കലക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും. ചൈൽഡ് ഹെൽപ് ലൈനിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള ഉയർന്ന പ്രായപരിധി 50ഉം ഗവ.
ചിൽഡ്രൻസ് ഹോം, ഗവ. ഒബ്സർവേഷൻ ഹോം എന്നിവടങ്ങളിലേക്ക് 40 വയസ്സുമാണ്.
ഫോൺ: 0481 2580548, 8281899464.
ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്
കോട്ടയം ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 10 വരെ നീട്ടി. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0471 2570471 98460 33001. ഡിപ്ലോമ കോഴ്സ്
കോട്ടയം ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 10 വരെ നീട്ടി.
0471 2570471 98460 33001.
ഹോമിയോ ഫാർമസിസ്റ്റ്
കോട്ടയം ∙ ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫിസിൽ (ഹോമിയോ) 12നു 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം എത്തണം.
പ്രായപരിധി 40 വയസ്സിൽ താഴെ. ഫോൺ: 0481 2583516.
മെഗാ ജോബ് ഫെയർ
കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും പാലാ അൽഫോൻസാ കോളജിന്റെ സഹകരണത്തോടെ നാളെ 9.30ന് അൽഫോൻസാ കോളജ് ക്യാംപസിൽ മെഗാ ജോബ് ഫെയർ നടത്തും. മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പാലാ നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 45 പ്രമുഖ കമ്പനികൾ പങ്കെടുക്കും.
എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, എംബിഎ, എംസിഎ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. റജിസ്ട്രേഷൻ സൗജന്യം.
ഫോൺ: 0481 2563451, 81389 08657.
ഐടിഐയിൽ സീറ്റൊഴിവ്
കോട്ടയം ∙ പള്ളിക്കത്തോട് പിടിസിഎം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നാളെ ഐടിഐയിൽ എത്തി അപേക്ഷിക്കാം.
പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 95393 48420, 79074 52685.
തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ
കോട്ടയം ∙ കേന്ദ്ര സർക്കാരിന്റെ ബിസിൽ ട്രെയ്നിങ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആൻഡ് സപ്ലൈ ചെയിൻ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയ്നിങ് തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. ഫോൺ: 79944 49314.
ലാബ് ടെക്നോളജിസ്റ്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലെ 2 ഒഴിവുകളിൽ ഒരു വർഷത്തേക്കു കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 11ന് 12ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും.
ബിഎസ്സി എംഎൽടി യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 36.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]