
ചുറ്റിലും വെള്ളം; ഇപ്പോൾ അകത്തും: പലരും താമസം മാറി
കല്ലറ ∙ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട, കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡ് മുണ്ടാർ പ്രദേശം വെള്ളപ്പൊക്കത്തിൽ വലയുന്നു. പ്രദേശത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി.
പ്രദേശത്തേക്കുള്ള ഏക റോഡായ കല്ലുപുര– വാക്കേത്തറ റോഡ് ദിവസങ്ങളായി വെള്ളത്തിലാണ്. പാടശേഖരങ്ങളിലെ കപ്പ, വാഴ, ചേന തുടങ്ങിയ കൃഷികളും പച്ചക്കറികളും വെള്ളം കയറി നശിച്ചു.
പാടശേഖരങ്ങളിൽ മട വീണും പുറം ബണ്ടുകൾ തകർന്നും വെള്ളം നിറഞ്ഞു വീടുകളിലേക്ക് വെള്ളം എത്തി.
മുണ്ടാറിൽ വെള്ളം കയറിയ വീട്ടിൽ വീടുകളിലൊന്ന്.
പലരും ബന്ധുവീടുകളിലേക്കും, കല്ലറ, ആയാംകുടി, മധുരവേലി തുടങ്ങിയ സ്ഥലങ്ങളിലെ വാടക വീടുകളിലേക്കും താമസം മാറ്റി. നിരവധി കുടുംബങ്ങൾ വെള്ളത്തിൽ കഴിയുകയാണ്.
പ്രദേശത്ത് വൈദ്യുതി ഇല്ലാതായിട്ട് നാല് ദിവസമായി. പലരും വീടുകളിൽ തട്ടിട്ട് കട്ടിലുകൾ ഉയർത്തി വച്ച് അതിലാണ് കഴിയുന്നത്.
പല കുടുംബങ്ങളിലും കുടിവെള്ളം ലഭ്യമല്ല. കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡ് മുണ്ടാർ പുത്തൻപുരയിൽ ഷിബുവിന്റെ വീട് വെള്ളം കയറിയ നിലയിൽ
∙ കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡ് കളത്രക്കരിയിൽ രണ്ട് വീടുകളിൽ വെള്ളം കയറി താമസിക്കാൻ കഴിയാതായതോടെ ഇവരെ സമീപമുള്ള അങ്കണവാടി കെട്ടിടത്തിലേക്ക് മാറ്റി.
ചെറു തോടുകളും പാടശേഖരങ്ങളും കവിഞ്ഞാണ് വീടുകൾ വെള്ളത്തിൽ മുങ്ങിയത്. അങ്കണവാടിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അറിയിച്ചു.
മുണ്ടാറിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. മുണ്ടാർ പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ ഏത് നിമിഷവും ദുരിതാശ്വാസ ക്യാംപ് തുടങ്ങാൻ തയാറാണ്.
ഇതിനായി സ്കൂളും മറ്റ് കെട്ടിടങ്ങളും സജ്ജമാക്കിയതായി പ്രസിഡന്റ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]