കോട്ടയം ∙ സംസ്ഥാനത്തിന്റെ നല്ല ഭാവിക്ക് യുഡിഎഫ് അധികാരത്തിലെത്തണമെന്നു ശശി തരൂർ എംപി. അധികാരത്തിലെത്തണമെന്നു ശശി തരൂർ എംപി.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) വിനു ജോബ് (ചങ്ങനാശേരി) എന്നിവരുടെ പ്രചാരണങ്ങളിൽ അദ്ദേഹം പങ്കെടുത്തു.
എല്ലായിടത്തും ചെറുപ്പക്കാർ ശശി തരൂരിനൊപ്പം സെൽഫിയെടുക്കാനും അഭിവാദ്യം അർപ്പിക്കാനും തിരക്കു കൂട്ടി.
ചുരുങ്ങിയ വാക്കുകളിൽ മറുപടി പറയാനും അവരോടൊപ്പം ഫോട്ടോയ്ക്ക് ചേർന്നുനിൽക്കാനും അദ്ദേഹം സമയം കണ്ടെത്തി. ദീർഘകാലം മന്ത്രിയായും എംഎൽഎയായും സേവനമനുഷ്ഠിച്ചിട്ടുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനെ പോലെയുള്ളവർ പുതിയ യുഡിഎഫ് സർക്കാരിനു കരുത്താണെന്നും അദ്ദേഹം നിയമസഭയിൽ പാവപ്പെട്ടവരുടെ ശബ്ദമായി മാറുമെന്നും ശശി തരൂർ മാങ്ങാനത്ത് പറഞ്ഞു.
ശാസ്ത്ര – സാങ്കേതിക രംഗത്തെ വളർച്ച, തൊഴിലില്ലായ്മ പരിഹരിക്കൽ, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകൾ സ്പർശിച്ചായിരുന്നു മിക്കയിടത്തെയും പ്രസംഗം.
എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് 10 വർഷം ഭരിച്ചത്.
പ്രതീക്ഷകൾ നശിച്ച് വിദേശത്തേക്ക് ചേക്കേറുന്ന യുവാക്കളെ കേരളത്തിൽ നിലനിർത്താൻ യുഡിഎഫിന് കഴിയുമെന്ന് അതിരമ്പുഴയിലെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പോലെ പാവങ്ങൾക്ക് ആശ്രയിക്കാവുന്ന നേതാവാണ് മകൻ ചാണ്ടി ഉമ്മനെന്നു തൃക്കോതമംഗലത്തെ യോഗത്തിൽ ശശി തരൂർ.
രണ്ടര വർഷം ജനപ്രതിനിധിയെന്ന നിലയിൽ പുതുപ്പള്ളിയുടെ ആവശ്യങ്ങളും ആശങ്കകളും അഭിലാഷങ്ങളും നിയമസഭയിൽ എത്തിക്കാൻ ചാണ്ടി ഉമ്മനായി.അതേസമയം സർക്കാർ സഹായമില്ലാതെ തന്നെ സ്വന്തം നിലയിൽ വീടുകൾ വച്ചുനൽകുകയും വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തതിലൂടെ നാട്ടിൽ സേവനത്തിന്റെ പര്യായമായി ചാണ്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽനിന്നു തെങ്ങണയിലേക്കായിരുന്നു ചങ്ങനാശേരിയിലെ റോഡ് ഷോ. ഏറ്റുമാനൂർ മണ്ഡലത്തിലെ അതിരമ്പുഴയിൽ ആരംഭിച്ച തരൂരിന്റെ പ്രചാരണം രാത്രിയോടെ തെങ്ങണയിൽ സമാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

