കോട്ടയം ∙ എസ്എസ്എൽസി പരീക്ഷയെഴുതാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ തളരാതെ പരീക്ഷയ്ക്കെത്തുകയും തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിലെത്തുകയും ചെയ്ത് ചാലുകുന്ന് തുണ്ടിപ്പറമ്പിൽ അനുഷ്ക ടി.നൃപൻ. ബയോളജി പരീക്ഷ എഴുതാൻ സ്കൂട്ടറിൽ അച്ഛൻ തൃപ്തി കെ.നൃപനൊപ്പം കോട്ടയം സെന്റ് ആൻസ് സ്കൂളിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് എതിരെ വന്ന കാറിടിച്ചത്.
തിരുവാതുക്കലിൽവച്ചുണ്ടായ അപകടത്തിൽ അനുഷ്കയുടെ വലതുകയ്യിനും കാലിനും പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുഷ്കയുടെ കാലിലെ വലിയ മുറിവും പരീക്ഷ എഴുതുന്ന കയ്യിലെ മുറിവുകളും വെച്ചുകെട്ടി സ്കൂളിലെത്തുകയായിരുന്നു.
എസ്എസ്എൽസി അവസാന പരീക്ഷയായിരുന്നു തിങ്കളാഴ്ച. കൈക്ക് പരുക്ക്: എഴുതാൻ പാട്
എത്താൻ അൽപം വൈകുമെന്ന് അധ്യാപികയെ വിളിച്ചറിയിച്ച ശേഷം ആശുപത്രിയിൽ നിന്ന് നേരെ പരീക്ഷാഹാളിലേക്ക് അനുഷ്ക എത്തി.
വലതുകയ്യിലെ വിരലിനു പരുക്ക് പറ്റിയതിനാൽ പേന പിടിക്കാൻ ബുദ്ധിമുട്ടി. വിരൽ ചേർത്തുപിടിക്കാതെ തന്നെ ഉത്തരങ്ങൾ എഴുതി.
പരീക്ഷയ്ക്കിടയിൽ പലപ്പോഴും തളർച്ചയും കാഴ്ചക്കുറവും അനുഭവപ്പെട്ടു. പരീക്ഷയ്ക്കു ശേഷം സിടി സ്കാനിങ്ങിന് അനുഷ്കയെ വിധേയയാക്കി.
2 ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു.
അച്ഛൻ ആശുപത്രിയിൽ
പരീക്ഷാഹാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മാത്രമാണ് സഹപാഠികൾ സംഭവം അറിയുന്നത്. മകൾ പരീക്ഷ എഴുതുമ്പോൾ അപകടത്തിൽ പരുക്കേറ്റ അനുഷ്കയുടെ അച്ഛൻ തൃപ്തി കാരിത്താസ് ആശുപത്രിയിൽ വിദഗ്ധ പരിശോധനകൾക്ക് വിധേയനായി.
അച്ഛന്റെ പരുക്കിനെക്കുറിച്ചുള്ള ആശങ്ക ഉള്ളിലൊതുക്കിയാണ് അനുഷ്ക പരീക്ഷ പൂർത്തിയാക്കിയത്. തൃപ്തിയുടെ വലതുകാലിനു മുട്ടിനു താഴെ 3 ഒടിവുണ്ട്.
ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

