തലയോലപ്പറമ്പ് ∙ മറവൻതുരുത്ത് പഞ്ചായത്തിൽ 9വയസുകാരിയെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ജോലി ആരംഭിച്ചു. ഇന്നലെ പഞ്ചായത്തിലെ ആലിൻചുവട്, തട്ടാവേലി, പാലാംകടവ്, വാളംപള്ളി എന്നിവിടങ്ങളിൽ നിന്നും 40 നായ്ക്കളെ പിടികൂടി കുത്തിവയ്പ് എടുത്തു.
ഇവയെ തിരിച്ചറിയുന്നതിന് പ്രത്യേകം അടയാളം രേഖപ്പെടുത്തിയാണ് വിട്ടയച്ചത്. ഇന്നും കുത്തിവയ്പ് തുടരും.
മറവൻതുരുത്ത് വെറ്ററിനറി ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസർ ഡോ.
ശരത് കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ ക്യാംപ് നടത്തും.
പാലാംകടവ് ആലിൻചുവട്ടിൽ എസ്.ജയകുമാറിന്റെ മകൾ അതിഥിക്ക് കഴിഞ്ഞ 23നാണ് നായയുടെ കടിയേറ്റത്.
1 HOUR 5 MINUTES AGO
1 HOUR 19 MINUTES AGO
1 HOUR 19 MINUTES AGO
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് പുറത്ത് നിന്നും ഓടിയെത്തിയ തെരുവുനായ വലതു കൈപ്പത്തി, കൈത്തണ്ട് എന്നിവിടങ്ങളിലായി കടിക്കുകയായിരുന്നു. തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തെരുവുനായയുടെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്
വൈക്കം ∙ ചെമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്.
പനങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 4മണിയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ചെമ്പ് മേടയിൽ വേലപ്പൻ(70), വൈക്കം ലിസ്യു സ്കൂളിലെ അധ്യാപിക ചെമ്പ് കടമാട്ടു തറയിൽ ഷീജ ജോസഫ്(45), ചെമ്പ് ഷാപ്പ് പറമ്പിൽ മിനി സാബു(45) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.
ആദ്യം വേലപ്പനെയാണ് നായ ആക്രമിച്ചത്.
വേലപ്പെന്റെ കഴുത്തിനാണ് പരുക്കേറ്റത്. അവിടെ നിന്നും ഓടിയ നായ നടന്നുപോകുകയായിരുന്ന ഷീജയെയും വീടിന് സമീപം നിന്നിരുന്ന മിനിയെയും ആക്രമിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്ത മിനി വിശ്രമത്തിലായിരുന്നു. പരുക്കേറ്റവരെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചെമ്പ് പഞ്ചായത്തംഗം പി.ദീപുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് സംഘമായി തിരിഞ്ഞ് നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പനങ്കാവ് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ് ഇതിനെതിരെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

