ചാത്തന്നൂർ∙ ദേശീയപാതയോരത്തു തിരുമുക്ക് വൈദ്യുതി ഭവനു സമീപം പെയ്ന്റ് കടയിൽ വൻഅഗ്നിബാധ. രാത്രി 11നാണു ടോറിയൻസ് മെറ്റൽസിലെ പെയ്ന്റ് കടയിൽ തീപടർന്നത്. ആളപായമില്ല.
തുടർന്നു ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി.
പിന്നീടു ദേശീയപാതയുടെ മറുവശത്തുകൂടിയും തിരുമുക്ക് എംഇഎസ് കോളജ് റോഡിലൂടെയും വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
5 മുറികളുള്ള പെയ്ന്റ് കടയും ഓഫിസും പൂർണമായും കത്തി. ഇതിനു പിന്നിൽ അനുബന്ധമായി ഇരുമ്പുഗോഡൗണും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തിനു സമീപം വരെ തീപടർന്നു.പെയ്ന്റ് ടിന്നുകൾ പൊട്ടി വൻ ശബ്ദത്തോടെ തീയാളുകയായിരുന്നു.പരവൂർ, കൊല്ലം, കുണ്ടറ, കല്ലമ്പലം, വർക്കല എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ എത്തിയാണു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. തീവ്രശ്രമത്തിനൊടുവിൽ പന്ത്രണ്ടരയോടെ തീ നിയന്ത്രണവിധേയമാക്കി. 11 കെവി ലൈൻ ഉൾപ്പെടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
പിന്നീടു പുനഃസ്ഥാപിച്ചു. വൈദ്യുതി ഭവൻ ജീവനക്കാരാണ് ആദ്യം വിവരം ചാത്തന്നൂർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

