കൊല്ലം∙കൊല്ലം സിറ്റി ഡിഎച്ച്ക്യു ക്യാംപിൽ നടത്തിയ ‘പൊലീസിന്റെ ഒന്നിച്ചോണം’ ആഘോഷത്തിലും മത്സരങ്ങളിലും ജനപ്രതിനിധികളും പങ്കെടുത്തു. ഉറി പിടിത്തം മത്സരത്തിലാണ് എൻ.കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.നൗഷാദ്, പി.സി വിഷ്ണുനാഥ്, മേയർ ഹണി ബഞ്ചമിൻ എന്നിവർ പങ്കെടുത്തത്.
ഷാഫി പറമ്പിൽ എംപിയും അതിഥിയായി എത്തി. ഒടുവിൽ എല്ലാവരും ചേർന്നൊരു ഒാണ സദ്യയും കൂടി ആയതോടെ ആഘോഷം കളറായി.
കലക്ടർ എൻ.ദേവിദാസ്, മുൻ ഡിജിപി ബി.സന്ധ്യ, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, അഡിഷനൽ എസ്പി സക്കറിയ മാത്യു, സ്പെഷൽ ബ്രാഞ്ച് എസിപി എ.പ്രദീപ്കുമാർ, കെപിഒഎ ജില്ലാ സെക്രട്ടറി ജിജു.സി നായർ, കെപിഒ ജില്ലാ സെക്രട്ടറി വിമൽ, സ്വാഗതസംഘം ചെയർമാൻ അപ്പു, കൺവീനർ എസ്.കണ്ണൻ, ജില്ലാ ട്രഷറർ ടി.കണ്ണൻ, ഡിഎച്ച്ക്യു യൂണിറ്റ് പ്രസിഡന്റ് സജി, സെക്രട്ടറി വൈ.സാബു എന്നിവർ പ്രസംഗിച്ചു.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ അത്തപ്പൂക്കളം ഒരുക്കി. പൊലീസ് ഒാർക്കസ്ട്രയുടെ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]