കൊല്ലം ∙ ഉപ്പു മുതൽ ഉപ്പേരി വരെ നിരന്നു. ഊഞ്ഞാലും ഓണക്കോടിയും പച്ചക്കറിയുമുണ്ട്.
ആശ്രാമം മൈതാനത്ത് ജില്ലാ പഞ്ചായത്തിന്റെ ഓണം മേളയും സപ്ലൈകോയുടെ ഓണം ഫെയറും സജീവമായി. സപ്ലൈകോ ഫെയറിൽ ഓണസദ്യയ്ക്ക് ആവശ്യമായതെല്ലാം ലഭിക്കും.
സബ്സിഡി സാധനങ്ങൾക്കു പുറമേ ആവശ്യാനുസരണം അരിയും പലവ്യഞ്ജനവും വാങ്ങാം. മിൽമയുടെ സ്റ്റാളിൽ നെയ്യ് മാത്രമല്ല, സ്വാദിഷ്ടമായ കേക്ക്, പേട, പാലട
തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങളും വാങ്ങാം.
കേരയുടെ സ്റ്റാളിൽ കേര വെളിച്ചെണ്ണയ്ക്ക് വിലക്കുറവുണ്ട്. 30% വിലക്കുറവുമായി ഹോർട്ടി കോർപ്പിന്റെ സ്റ്റാളും സ്പ്ലൈകോ ഫെയർ കൂടാരത്തിൽ ഒരുക്കിയിട്ടുണ്ട്.
നാളെ മുതലാണ് 30% വിലക്കുറവ് ലഭിക്കുന്നതെങ്കിലും പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോൾ വിൽപന. നേന്ത്രക്കുല ഉൾപ്പെടെ നാടൻ കാർഷിക വിഭവങ്ങളാണ് ഹോർട്ടി കോർപ് സ്റ്റാളിൽ.
ജില്ലാ പഞ്ചായത്തിന്റെ ഓണം മേള വൈവിധ്യങ്ങൾ കൊണ്ടു സമൃദ്ധമാണ്. കാപ്പെക്സ് സ്റ്റാളിൽ 30% വിലക്കുറവിൽ കശുവണ്ടി ലഭിക്കും.
കൈത്തറി സഹകരണ സംഘങ്ങൾ നേരിട്ടാണ് ഉൽപന്നങ്ങളുമായി എത്തിയത്.
കൈത്തറി തുണികൾക്ക് 20% റിബേറ്റ്. ഹാന്റക്സ്, കൂത്താമ്പുള്ളി, ഖാദി തുണിത്തരങ്ങൾ എന്നിവയുടെ സ്റ്റാളും ഉണ്ട്.
കയർ ഫെഡ് സ്റ്റാളിൽ ഊഞ്ഞാൽ, മെത്തകൾ , കാറിൽ ഉപയോഗിക്കാവുന്ന കുഷൻ, ചകിരി കൊണ്ടു നിർമിച്ച ചെടിച്ചട്ടികൾ, ചവിട്ടികൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുണ്ട്. 25 മുതൽ 35% വരെ വിലക്കുറവ് ലഭിക്കും.
കുടുംബശ്രീ മിഷന്റെ സ്റ്റാളുകളിൽ അച്ചാറുകൾ, ചിപ്സ്, മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയവയുടെ പൊടികളും തേൻ ഉൽപന്നങ്ങളും ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]